Home / Photos
എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം
By Vaisakhan MK
എണ്ണമയം നിറഞ്ഞ ചര്‍മം ഏതൊരാള്‍ക്കും വലിയ സമ്മര്‍ദമുണ്ടാക്കുന്ന കാര്യം. മുഖമാകെ ഇരുണ്ട് കിടക്കുന്നതായി തോന്നാം. ധാരാളം മുഖക്കുരുവും ഇതുകൊണ്ട് വരാം. അതുകൊണ്ട് തന്നെ എണ്ണമയം നിറഞ്ഞ ചര്‍മം ആരും ഇഷ്ടപ്പെട്ടില്ല. പക്ഷേ ഇവയെ അധികം പേടിക്കേണ്ട. ഇതിനെ ഇല്ലാതാക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky.com
Share
രാത്രിയും പകലുമായി നമ്മള് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പകല്‍ ചെയ്യേണ്ടവ ആദ്യം പറയാം. മുഖം നല്ല വെള്ളം ഉപയോഗിച്ച് ക്ലീന്‍ ചെയ്യലാണ്. അതിനായി നല്ലൊരു ക്ലെന്‍സര്‍ ഇതിനായി ഉപയോഗിക്കുക. ഇതില്‍ ടീ ട്രീ ഓയില്‍ കൂടിയുണ്ടെങ്കില്‍ മുഖം വെട്ടിത്തിളങ്ങും
2/8
Photo Credit: boldsky.com
Share
ചെറിയ അളവില്‍ എക്സഫോലിയേറ്റര് ഉപയോഗിക്കുക. അത് ഓയ്ലി സ്കിന്നിനെ ഇല്ലാതാക്കും. കാരണം ഇത് നിര്‍ജീവമായ ചര്‍മത്തെ പുറന്തള്ളും. ഇതിലൂടെ ചര്‍മത്തിലെ എണ്ണമയം കുറയും
3/8
Photo Credit: boldsky.com
Share
ഓയ്ലി സ്കിന്നിന് ടോണറും ഉപയോഗിക്കാം. ചര്‍മകാന്തി നിലനിര്‍ത്താന്‍ ടോണര്‍ സഹായിക്കും. ഇതിനൊപ്പം സണ്‍സ്ക്രീനുകളും ധാരാളം ഉപയോഗിക്കുക. സണ്‍സ്ക്രീന്‍ എപ്പോഴും നിങ്ങളുടെ ബാഗില്‍ ഉണ്ടായിരിക്കേണ്ട ഉല്‍പ്പന്നമാണ്
4/8
Photo Credit: boldsky.com
Share
ഫേസ്മാസ്ക് ഓരോ ആഴ്ച്ചയിലും ചെയ്യുന്നത് എണ്ണമയം നിറഞ്ഞ ചര്‍മത്തെ പൂര്‍ണമായി ഇല്ലാതാക്കും. മൊറോക്കന്‍ ക്ലേയോ ചാര്‍ക്കോളോ ഫേസ് മാസ്കിനായി ഉപയോഗിക്കാം. ചര്‍മത്തെ തിളക്കത്തോടെ ഇത് നിലനിര്‍ത്തും.
5/8
Photo Credit: boldsky.com
Share
മോയ്സ്ചുറൈസര്‍ ചര്‍മത്തിന്റെ ഓയ്ലി പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇവ ചര്‍മത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഓയില്‍ ഫ്രീ മോയ്സ്ചുറൈസര്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്
6/8
Photo Credit: boldsky.com
Share
ഓയ്ലി ചര്‍മത്തിനുള്ള സെറം അതുപോലെ വളരെ ആവശ്യമുള്ളതാണ്. ഇത് ചര്‍മം തിളങ്ങാനും, പ്രായത്തെ പിന്നോട്ട് വലിക്കുന്ന ചര്‍മകാന്തി സമ്മാനിക്കുകയും ചെയ്യും. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്
7/8
Photo Credit: boldsky.com
Share
രാത്രിയിലും ചര്‍മ പരിപാലനം കുറച്ചുണ്ട്. അതിലും ക്ലെന്‍സിങും ടോണിംഗും തന്നെയാണ്. ഇതില്‍ തന്നെ ലൈറ്റ് വെയിറ്റ് സെറവും ഉപയോഗിക്കാം. അതെല്ലാം ഒരു ദിവസം മുഴുവന്‍ ചര്‍മത്തെ തിളങ്ങിനിര്ത്താന് സഹായിക്കും
8/8
Photo Credit: boldsky.com
Share
രാത്രി ഫേസ് ക്രീമുകളും ഉപയോഗിക്കാം. ലൈറ്റ് വെയിറ്റ് ഫേസ്ക്രീം ഉപയോഗിക്കുന്നതാണ് നല്ലതാണ്. റെറ്റിനോള്‍ അടങ്ങുന്ന ക്രീമാണ് നല്ലത്. കണ്ണിനും ചുറ്റുമുള്ള കറുപ്പ് നിറത്തെ മാറ്റി, മുഖത്തെ മൊത്തമായി വെട്ടിത്തിളങ്ങാന്‍ ഇവ സഹായിക്കും


Click it and Unblock the Notifications