Home / Photos
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
By Vaisakhan MK
ചുറ്റും മഞ്ഞ് വീഴുന്നു. അതും നല്ല തൂവെള്ളയണിഞ്ഞ്. കൈയ്യിലൊരു ചായക്കോപ്പയുമായി നമ്മള് അതിന് നടുവില്‍ നില്ക്കുന്നു. ആര്‍ക്കാണല്ലേ അത് ഇഷ്ടമില്ലാത്തത്. മഞ്ഞുകാലം വരാനിരിക്കുകയാണ്, നിങ്ങള്‍ ടൂര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഈ സ്ഥലങ്ങള്‍ പരിഗണിച്ചോളൂ. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ഈ സ്ഥലങ്ങളെല്ലാം ഇന്ത്യയിലാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: oneindia pics
Share
ഉത്തരാഖണ്ഡിലെ ഓലി നല്ലൊരു വിന്റര്‍ ഡെസ്റ്റിനേഷനാണ്. സ്കീയിംഗ് അടക്കമുള്ള സാഹസികത ഇവിടെയുണ്ട്. ഓലി മറക്കാതെ പോകാന്‍ പറ്റുന്നൊരു ഇടമാണ്. സ്നോബോര്ഡുകളും ഇവിടെ കിട്ടും. അതും നല്ലൊരു സാഹസികതയാണ്
2/10
Photo Credit: oneindia pics
Share
അരുണാചല്‍ പ്രദേശിലെ തവാങ് അതുപോലെ മഞ്ഞുകാലത്തിന് ചേര്‍ന്ന സ്ഥലമാണ്. വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നാണ് തവാങിനെ വിശേഷിപ്പിക്കാറുള്ളത്. മഞ്ഞുപെയ്യാന്‍ തുടങ്ങിയാല്‍ ഭൂമിയിലെ സ്വര്‍ഗമാണ് തവാങ്. നിരവധി അഡ്വഞ്ചറുകള്ക്കും ഇവിടെ സൗകര്യമുണ്ട്
3/10
Photo Credit: oneindia pics
Share
കശ്മീരിലെ ഗുല്‍മാര്‍ഗ് അതുപോലെ വിന്റര്‍ ഹോളിഡേയ്ക്ക് പേരുകേട്ട ഇടമാണ്. ഇന്ത്യയുടെ സ്കീയിംഗ് തലസ്ഥാനം എന്നാണ് ഗുല്‍മാര്‍ഗ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ഫേവറിറ്റ് ഡെസ്റ്റിനേഷനാണിത്. ലോകത്തെ തന്നെ ബെസ്റ്റ് സ്കീയിംഗ് സ്ലോപ്പുകളാണ് ഇവിടെയുള്ളത്
4/10
Photo Credit: oneindia pics
Share
ഉത്തരാഖണ്ഡില്‍ തന്നെ മുന്‍ഷിയാരി യാത്രക്കാരുടെ പറുദീസയാണ്. ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം ഭൂമിയില്‍ ഉണ്ടോ എന്ന് സംശയിച്ച് പോകും. നവംബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഇവിടേക്ക് യാത്ര ഗംഭീരമായിക്കും. ഇവിടെയുള്ള പ്രദേശം മുഴുവന്‍ മഞ്ഞിലായിരിക്കും. തൂവെള്ളം മഞ്ഞണിഞ്ഞ് അനുരാഗ വിവശയായി നമ്മളെ കാത്തിരിക്കുന്ന കാമുകിയെ പോലെയുണ്ടാവും മുന്‍ഷിയാരി
5/10
Photo Credit: oneindia pics
Share
ഹിമാചല്‍ പ്രദേശിലെ ദലോസി അതുപോലെ വിന്റര്‍ ഡെസ്റ്റിനേഷനില്‍ വരുന്നതാണ്. ഹണിമൂണുകാര്ക്ക് പറ്റിയ ഇടമാണിത്. ഒരു വര്‍ഷം മുഴുവന്‍ ഇത് കമിതാക്കളെ കാത്തിരിക്കുന്ന ഭൂമികയാണ്. റൊമാന്റിക് വൈബ് അത്രത്തോളം ദലോസിക്ക് ഉണ്ട്
6/10
Photo Credit: oneindia pics
Share
ഹിമാചല്‍ പ്രദേശിലെ മണാലിയെ പറ്റി അറിയാത്തവര്‍ ആരുമുണ്ടാവില്ല. ഒരു റൊമാന്റിക് വിന്റര്‍ ഡെസ്റ്റിനേഷന്‍ എന്ന് ദമ്പതിമാര്‍ മണാലിയെ വിശേഷിപ്പിക്കാറുണ്ട്. മനാലി സ്നോബോര്ഡിംഗിനും സ്കീയിംഗിനും കൂടി പേരുകേട്ട ഇടമാണ്
7/10
Photo Credit: oneindia pics
Share
സിക്കിമിലെ സീറോ പോയിന്റ് അതുപോലൊരു മനോഹരമായ മഞ്ഞുപ്രദേശമാണ്. യുംതാംഗ് താഴ്വരയില് നിന്ന് കുറച്ച് മുന്നിലാണ് സീറോ പോയിന്റ്. രാജ്യത്തെ തന്നെ ഏറ്റവും തണുപ്പേറിയ ഇടമാണിത്. വിന്റര്‍ ട്രക്കിംഗാണ് ഇവിടെ ഏറ്റവും അടിപൊളി.
8/10
Photo Credit: oneindia pics
Share
ഉത്തരാഖണ്ഡിലെ ദനോള്ട്ടിയും മനോഹരമായ ഡെസ്റ്റിനേഷനാണ്. കേബിള്‍ കാറുകള്‍ ഇവിടെ പ്രധാന ആകര്‍ഷണമാണ്. ആല്‍ഫീന്‍ കാടുകളുടെ സൗന്ദര്യം ഒന്ന് ആസ്വദിക്കേണ്ടതാണ്. ഒപ്പം ഫാമുകളും അതി സുന്ദരിയായി തോന്നുന്ന സമയമാണ് മഞ്ഞുകാലം
9/10
Photo Credit: oneindia pics
Share
ഹിമാചലിലെ തന്നെ ഷിംല അതുപോലെ വിന്റര്‍ ഡെസ്റ്റിനേഷനാണ്. സിനിമകളില്‍ കാണുന്ന അതേ സൗന്ദര്യം ഷിംലയില്‍ പോയാലും കാണാന്‍ സാധിക്കും. ഡിസംബര്‍ മാസത്തില്‍ പോകുന്നതായിരിക്കും ഏറ്റവും നല്ലത്.


Click it and Unblock the Notifications