Home / Photos
റോബിനുമായി നിശ്ചയം കഴിഞ്ഞ് 1 വർഷം ആയില്ലേ? ഇനിയും വിവാഹമില്ലേ?; ആരതി പൊടിയുടെ മറുപടി
By Rakhi
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരതിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം. ഒരു വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് ഇപ്പോൾ ആരതി മറുപടി നൽകിയത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Courtesy: Arati Podi Instagram
Share
ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിനെ പോലെ തന്നെ റോബിന്റെ ഭാവി വധുവായ ആരതി പൊടിയേയും ആരാധകർ വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം സോഷ്യൽ മീഡിയയിൽ നേരത്തേ വലിയ ചർച്ചയായിരുന്നു.
2/8
Photo Credit: Courtesy: Arati Podi Instagram
Share
ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ ഒരു പരിപാടിക്കിടെ റോബിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി. ഈ പരിചയമാണ് പിന്നീട് പ്രണയത്തിൽ കലാശിച്ചത്. സമയമെടുത്ത് പരസ്പരം മനസിലാക്കി ഒന്നിച്ച് പോകാൻ തീരുമാനിച്ചവരാണ് തങ്ങളെന്ന് ആരതി പൊടി പറഞ്ഞിരുന്നു.
3/8
Photo Credit: Courtesy: Arati Podi Instagram
Share
തന്റെ പോസിറ്റീവും നെഗറ്റീവും മനസിലാക്കിയാണ് ആരതി തന്നെ ഇഷ്ടപ്പെട്ടത് എന്നായിരുന്നു റോബിന്റെ വാക്കുകൾ. തന്റെ മോശം അവസ്ഥയും നല്ല അവസ്ഥയും അവൾ കണ്ടിട്ടുണ്ട്. എന്നിട്ടും അവൾ എനിക്കൊപ്പം തന്നെ നിൽക്കാൻ തീരുമാനിച്ചുവെന്നായിരുന്നു ആരതിയെ കുറിച്ച് ഒരിക്കൽ റോബിൻ തുറന്ന് സംസാരിച്ചത്.
4/8
Photo Credit: Courtesy: Arati Podi Instagram
Share
2023 ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഉടൻ തന്നെ വിവാഹിതരാകുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകാറാകുമ്പോൾ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ആരതി.
5/8
Photo Credit: Courtesy: Arati Podi Instagram
Share
ആരതി പൊടി ആദ്യമായി പിന്നണി പാടിയ സിനിമയുടെ മ്യൂസിക് ലോഞ്ചിന് എത്തിയപ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ചോദ്യം ഉയർന്നത്. വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ താനും റോബിൻ രാധാകൃഷ്ണനും ഒന്നിച്ചു വന്ന് ഇക്കാര്യം പറയും എന്നായിരുന്നു ആരതി ഇതിന് മറുപടി പറഞ്ഞത്.
6/8
Photo Credit: Courtesy: Arati Podi Instagram
Share
റോബിൻ എവിടെയാണെന്ന ചോദ്യത്തിന് ദുബായിൽ ഒരു ബിസിനസിന്റെ ഭാഗമായി പോയിരിക്കുകയാണെന്നും അതിനാൽ മ്യൂസിക് ലോഞ്ചിന് എത്താൻ സാധിച്ചില്ലെന്നും ആരതി പറഞ്ഞു.
7/8
Photo Credit: Courtesy: Arati Podi Instagram
Share
അതേസമയം പിന്നണി രംഗത്തേക്ക് ചുവടുവെച്ച ആരതിക്ക് ആശംസ അറിയിച്ച് റോബിൻ ഫോട്ടോകൾ പങ്കിട്ടിരുന്നു. ‘പൊളിക്ക് കുഞ്ഞേ…’ എന്നായിരുന്നു റോബിന്റെ കമന്റ്. ഇത് ആരതിയും പങ്കുവെച്ചിരുന്നു.
8/8
Photo Credit: Courtesy: Arati Podi Instagram
Share
സംരഭകയായ ആരതി പൊടി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിലാണ് താരം നായികയായി തിളങ്ങിയത്. 3 സിനിമകളിലാണ് അഭിനയിച്ചത്


Click it and Unblock the Notifications