Home / Photos
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍
By Ajmal MK
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷത്തോടെ തുടർച്ചയായ ഏഴാം തവണയും അധികാരത്തിലെത്തിയിരിക്കുകയാണ് ബി ജെ പി. വലിയ ആഹ്ളാദ പ്രകടനമാണ് സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: ani
Share
ജാംനഗർ നോർത്തിലെ ബിജെപി സ്ഥാനാർത്ഥി റിവാബ ജഡേജ, ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജയ്ക്കൊപ്പം ജാംനഗറിൽ റോഡ്ഷോ നടത്തുന്നു.
2/9
Photo Credit: ani
Share
എഎപി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെക്കാൾ 50,456 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിവാബ ജഡേജ വിജയിച്ചത്
3/9
Photo Credit: ani
Share
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകരെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഹമ്മദാബാദിൽ അഭിസംബോധന ചെയ്യുന്നു.
4/9
Photo Credit: ani
Share
സംസ്ഥാനത്തെ ആകെയുള്ള 182 സീറ്റുകളിൽ 79 സീറ്റുകളില്‍ വിജയിച്ച ബിജെപി 79 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
5/9
Photo Credit: ani
Share
വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് 77 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു
6/9
Photo Credit: ani
Share
1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് ബിജെപി മറികടുന്നു
7/9
Photo Credit: ani
Share
തുടർഭരണത്തിൽ ഏഴ് തവണയെന്ന സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമെത്താനും ബി ജെ പിക്ക് സാധിച്ചു
8/9
Photo Credit: ani
Share
ആദ്യമായി സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയ ആപ്പിന് 5 സീറ്റുകളിലാണ് വിജയിക്കാന്‍ സാധിച്ചത്
9/9
Photo Credit: ani
Share
ആഹ്ളാദ നൃത്തം ചവിട്ടുന്ന ബിജെപി പ്രവർത്തകർ. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിലും വലിയ നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്


Click it and Unblock the Notifications