Home / Photos
കങ്കണ ബീഫ് കഴിക്കുമോ? 2019 ല്‍ പറഞ്ഞത് എന്ത്, ഒടുവില്‍ വിശദീകരണം
By Ajmal MK
ബോളിവുഡില്‍ നിന്നും ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയവരില്‍ പ്രമുഖയായ വ്യക്തിയാണ് കങ്കണ റണാവത്ത്. കോണ്‍ഗ്രസിന്റെ തട്ടകമായ ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്നുമാണ് താരം മത്സരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വിഷയങ്ങളില്‍ താരം വാർത്തകളില്‍ ഇടം പിടിച്ച് കഴിഞ്ഞു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
കങ്കണ റണാവത്ത് ബീഫ് കഴിക്കുന്നു വ്യക്തിയാണെന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മണ്ഡലത്തിലെ പ്രധാന പ്രചരണങ്ങളിലൊന്ന്. മണ്ഡി പോലൊരു മണ്ഡലത്തിലാണ് മത്സരം എന്നതിനാല്‍ തന്നെ ഇത് ചൂടേറിയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു.
2/8
Photo Credit: social media
Share
കങ്കണ തന്നെ ബീഫ് കഴിച്ചിരുന്നുവെന്ന് 2019 ല്‍ പറഞ്ഞിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയ്ക്കെതിരായ പ്രചരണം കൂടുതല്‍ ശക്തമായത്.
3/8
Photo Credit: social media
Share
ഇപ്പോഴിതാ ഈ വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ബീഫ് മാത്രമല്ല, വേറെ റെഡ്മീറ്റുകളൊന്നും കഴിക്കാറില്ലെന്നും കങ്കണ പറയുന്നു. തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണെന്നും താരം എക്സില്‍ കുറിച്ചു.
4/8
Photo Credit: social media
Share
പൂർണ വെജിറ്റേറിയനായ വ്യക്തിയാണ് ഞാന്‍. യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുടരുന്നത്. ഇത്തരം പ്രചരണങ്ങളൊന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയില്ല. ആളുകള്‍ക്ക് എന്നെ അറിയാം. ഞാന്‍ അഭിമാനിയായ ഹിന്ദുവാണെന്നും ബോളിവുഡ് നടി പറഞ്ഞു.
5/8
Photo Credit: social media
Share
അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന പരാമർശവുമായും കങ്കണ വന്നിരുന്നു. കങ്കണയുടെ പരാമർശത്തിനെതിരെ വിമർശനവും ട്രോളുകളും ശക്തമായിരുന്നു.
6/8
Photo Credit: social media
Share
സംഭവത്തില്‍ കങ്കണയ്ക്കെതിരെ സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന് ചന്ദ്രകുമാർ ബോസ് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ അഭിലാഷത്തിനായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
7/8
Photo Credit: social media
Share
"നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദർശകനുമായിരുന്നു. അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവ്. എല്ലാവരെയും ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നതാണ് നേതാവിനോടുള്ള യഥാർഥ ആദരവ്."– ചന്ദ്രകുമാർ ബോസ് എക്സില്‍ കുറിച്ചു.
8/8
Photo Credit: social media
Share
നേരത്തെ ബി ജെ പി അംഗമായിരുന്നു ചന്ദ്രകുമാർ ബോസ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അദ്ദേഹം ബി ജെ പിയില്‍ നിന്നും രാജിവെക്കുന്നത്. തന്റെ തത്വങ്ങൾ പാർട്ടിയുമായി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാജി


Click it and Unblock the Notifications