Home / Photos
Spity Valley: ഒരിക്കല്‍ നോക്കിയാല്‍ കണ്ണെടുക്കില്ല; ഇത് ഭൂമിയിലെ സ്വപ്നലോകം, ഇന്ന് തന്നെ ബാഗ് പാക്ക് ചെയ്തോളൂ
By Vaisakhan MK
ഭൂമിയില്‍ സ്വര്‍ഗമുണ്ടോ? ഉണ്ടെങ്കില്‍ അത് ഇന്ത്യയിലാണ്. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലാണ്. ഒരിക്കലെങ്കിലും നമ്മള് പോകണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന സ്ഥലമാണിത്. ഒരുപാട് സ്ഥലങ്ങള്‍ സ്പിതിയില്‍ നിങ്ങള്‍ക്ക് കാണാനുണ്ട്. പോയാല്‍ മടങ്ങി വരാന്‍ പോലും തോന്നില്ല. ആ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia pics
Share
സ്പിതി മലനിരകള്‍ ഭൂമിയില്‍ സൗന്ദര്യത്തിന്റെ വിശേഷണമാണ്. തണുത്തുവിറയ്ക്കുന്ന ഒരു മരുഭൂമിയാണെന്ന് ഇതിനെ വിശേഷിപ്പിക്കാം. മനോഹരമായ മഞ്ഞുതടാകങ്ങളും, മഞ്ഞില്‍ പുതഞ്ഞ മലനിരകളുമാണ് ഇവിടെയുള്ള സവിശേഷത.
2/7
Photo Credit: oneindia pics
Share
ഇനി അതൊന്നുമല്ലെങ്കില്‍ നിരവധി ആശ്രമങ്ങള്‍ ഇവിടെയുണ്ട്. ടിബറ്റന്‍ സൗന്ദര്യം ആവോളം ആസ്വദിക്കാനാണ് ഇവിടെ സൗകര്യമുണ്ട്. മനോഹരമായ സ്ഥലങ്ങളും, മഞ്ഞിനാല്‍ ചുറ്റപ്പെട്ട തുരുത്തുകളുമൊക്കെയായി സ്പിതി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
3/7
Photo Credit: oneindia pics
Share
പ്രകൃതി സൗന്ദര്യം മാത്രമല്ല, മനോഹരമായ ആശ്രമങ്ങള്‍ ഇവിടെയുണ്ട്. സ്പിതി വാലി ടൂറിസത്തിന്റെ പ്രധാന ഭാഗമാണ് ആശ്രമങ്ങള്‍. ഹിമാലയത്തിന്റെയും മഞ്ഞുപാളികളുടെയും മുകളിലായിട്ടാണ് ഈ ആശ്രമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശാന്തമായൊരു അന്തരീക്ഷത്തിന് ബെസ്റ്റാണിത്
4/7
Photo Credit: oneindia pics
Share
സ്പിതി വാലിയില്‍ ഏറ്റവും മോഹിപ്പിക്കുന്ന സ്ഥലമേതാണ്. അത് ചന്ദ്രതാല്‍ തടാകമായിരിക്കും. ഇളം കാറ്റും, നീലനിറത്തിലുള്ള വെള്ളവും മനസ്സിനെ കുളിര്‍പ്പിക്കും. മികച്ചൊരു ക്യാമ്പിങ്ങിന് പറ്റിയ അന്തരീക്ഷവും ഇവിടെയുണ്ട്. ഭൂമിയിലാണോ എന്ന് സംശയിച്ച് പോകുന്ന തരത്തിലുള്ള മനോഹര സ്ഥലങ്ങളാണ് ഇവിടെയുള്ളത്്
5/7
Photo Credit: oneindia pics
Share
കുന്‍സും പാസ് അതുപോലെ സ്പിതി വാലിയിലെ മികച്ചൊരു ആകര്‍ഷണമാണ്. ഏറ്റവും പോപ്പുലറായതും കുന്‍സും തന്നെയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. സമുദ്രനിരപ്പില്‍ നിന്ന് 15060 അടി ഉയരത്തിലാണിത്. ബൈക്ക് സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണിത്. 15 ഹെയര്‍പിന്‍ വളവുകളാണ് ഇവിടെയുള്ളത്. കുന്‍സു ദേവി ക്ഷേത്രവും ഇവിടെയുണ്ട്.
6/7
Photo Credit: oneindia pics
Share
തബാ മഠം അതുപോലെ പോകാനാവുന്ന സ്ഥലമാണ്. ഒന്‍പത് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ബോതിസത്തവരുടെ പുരാതന കൊത്തുപണികളാണ് ഇവിടെയുള്ളത്. പിന്‍വാലി ദേശീയ പാര്‍ക്കിലും അതുപോലെ പോകാവുന്നതാണ്. വംശനാശം വന്ന ജീവികള്‍ അടക്കം ഇവിടെയുണ്ട്. പുള്ളിപ്പുലികള്‍, മഞ്ഞില്‍ വളരുന്ന കോഴികള്‍, അടക്കമുള്ള അപൂര്‍വ ഇനങ്ങള്‍ സ്പിതി വാലിയിലുണ്ട്.
7/7
Photo Credit: oneindia pics
Share
സ്പിതി വാലിയിലെ പ്രശസ്തമായ ഇടങ്ങളിലൊന്നാണ് കിബ്ബര്‍. ചെറിയൊരു ഗ്രാമമാണിത്. ഇവിടെ വാഹനങ്ങളേക്കാള്‍ കൂടുതല്‍ കിളികളെയാണ് കാണാന്‍ കഴിയുക. ഹിമാലയത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് കിബ്ബര്‍. സമുദ്രനിരപ്പില്‍ നിന്ന് 4270 മീറ്റര്‍ അടി ഉയരത്തിലാണ് കിബ്ബര്‍ സ്ഥിതി ചെയ്യുന്നത്


Click it and Unblock the Notifications