Home / Photos
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് കഴിയുന്നില്ലേ..!! കാരണം ഇതാകാം
By Jithin TP
ഉറക്കം നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളേയും വിശ്രമിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. അതിനാല്‍ തന്നെ എല്ലാ ദിവസവും ഉറങ്ങുക എന്നത് ഏതൊരാള്‍ക്കും ആവശ്യമാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Pixabay, Boldsky
Share
ഉന്മേഷത്തോടെ ഉറങ്ങിയെണീക്കാന്‍ സാധിച്ചാല്‍ ആ ദിവസം ഓരോ വ്യക്തിയ്ക്കും നല്ല എനര്‍ജറ്റിക് ആയിരിക്കാന്‍ സാധിക്കും. എന്നാല്‍ പലരും ഉറങ്ങിയെഴുന്നേല്ക്കുന്നത് അല്പം അലസതയോടെയായിരിക്കും
2/9
Photo Credit: Pixabay, Boldsky
Share
എന്നാല്‍ സ്ഥിരമായി ഈ അവസ്ഥയില്‍ ആണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നത് എങ്കില്‍ ശ്രദ്ധിക്കണം. സ്ലീപ് പാരാലിസിസ് എന്ന അവസ്ഥയെ ആണ് ഇത് സൂചിപ്പിക്കുന്നത്
3/9
Photo Credit: Pixabay, Boldsky
Share
സ്ലീപ് പാരാലിസിസ് എന്നത് ഒരാള്‍ ഉണര്‍ന്ന് ഏതാനും നിമിഷങ്ങളോ മിനിറ്റുകളോ ശരീരം ചലിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
4/9
Photo Credit: Pixabay, Boldsky
Share
ഉറക്കത്തിന്റെ സമയം ഇതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ രാത്രിയും 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്
5/9
Photo Credit: Pixabay, Boldsky
Share
എല്ലാ ദിവസവും ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു നിശ്ചിതമായ സമയക്രമം പാലിക്കണം. ഇത് സ്ലീപ് പാരാലിസിസ് വരുന്നത് തടയും
6/9
Photo Credit: Pixabay, Boldsky
Share
പകല്‍ സമയങ്ങളില്‍ കണ്ണില്‍ തറച്ച് കയറുന്ന വെളിച്ചമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. നല്ല ഇരുട്ടത്തും ഏറെ നേരം ഇരിക്കരുത്.
7/9
Photo Credit: Pixabay, Boldsky
Share
ഉണര്‍ന്നിരിക്കുമ്പോള്‍ മതിയായ അളവില്‍ പകല്‍ വെളിച്ചമോ സൂര്യപ്രകാശമോ കൊള്ളണം. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഏറെ നേരം നോക്കി ജോലി ചെയ്യുന്നവര്‍ ആവശ്യത്തിന് ഇടവേളയെടുക്കണം
8/9
Photo Credit: Pixabay, Boldsky
Share
രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കരുത്. സാധാരണ ഉറങ്ങുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം.
9/9
Photo Credit: Pixabay, Boldsky
Share
ഉറക്കം മെച്ചപ്പെടുത്താന്‍ ദിവസവും വ്യായാമം ചെയ്യാണം. എന്നാല്‍ ഒരിക്കലും ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് വ്യായാമം ചെയ്യരുത്.


Click it and Unblock the Notifications