Home / Photos
'വയറിളക്കാന്‍' മാത്രമല്ല ആവണക്കെണ്ണ: മുടി വളർച്ചയ്ക്കും താരന് അകറ്റാനും ഏറെ ഉത്തമം
By Ajmal MK
ആയുർവേദത്തില്‍ പല വിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. എണ്ണ മാത്രമല്ല, ആവണക്കിന്റെ ഇലയും, കൂമ്പും, വേരും, പൂവും, വിത്തുമെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. അത്തരത്തില്‍ ആവണക്കെണ്ണ മുടിയുടെ സംരക്ഷണത്തില്‍ എത്രമാത്രം ഗുണം ചെയ്യുന്നുവെന്നാണ് ഇവിടെ പറയാന്‍ പോവുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Hair Care, Hair
Share
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വളരെ പ്രയോജനപ്രദമായ പ്രകൃതിദത്ത ഘടകമാണ് ആവണക്കെണ്ണ. ഇതിലെ ഉയർന്ന പോഷകഗുണവും ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകളും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2/8
Photo Credit: Hair Care, Hair
Share
പോഷകാഹാരക്കുറവ്, ഹോർമോൺ പ്രശ്നങ്ങള്‍, ജനിതക ഘടകങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തില്‍ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന റിസിനോലെയിക് ആസിഡ് അടങ്ങിയതിനാൽ മുടി കൊഴിച്ചിൽ തടയാൻ ആവണക്കെണ്ണ മികച്ച രീതിയില്‍ സഹായിക്കുന്നു.
3/8
Photo Credit: Hair Care, Hair
Share
ഒമേഗ -6, ഒമേഗ -9 ഫാറ്റി ആസിഡുകളും ആവണക്കെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പോഷിപ്പിക്കുകയും അവയെ പൊട്ടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ആവണക്കെണ്ണ തേക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
4/8
Photo Credit: Hair Care, Hair
Share
താരന് അകറ്റാനുള്ള മികച്ച മാർഗ്ഗം കൂടിയാണ് ആവണക്കെണ്ണ. എണ്ണയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് താരന് ഉള്‍പ്പടേയുള്ള അവസ്ഥകള്‍ക്ക് പരിഹാരമാവുന്നത്. ആവണക്കെണ്ണയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍ തലയോട്ടിയെ ഈർപ്പമുള്ളതാക്കി മാറ്റി ചൊറിച്ചില്‍ അകറ്റുന്നു.
5/8
Photo Credit: Hair Care, Hair
Share
ആവണക്കെണ്ണ മറ്റ് മുടി സംരക്ഷണ ഉൽപ്പന്നങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. മുടിയിലും തലയോട്ടിയിലും എണ്ണ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം, ഇത് മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള മികച്ച കാരിയറാക്കി ഈ എണ്ണയെ മാറ്റുന്നു.
6/8
Photo Credit: Hair Care, Hair
Share
അതേസമയം, മുടി സംരക്ഷണത്തിന് മാത്രമല്ല, മുറിവുകൾ ഭേദമാക്കാൻ ആയുർവേദത്തില്‍ ഉപയോഗിക്കുന്ന പല തൈലങ്ങളിലും ആവണക്കെണ്ണ അടങ്ങിയിരിക്കുന്നു.
7/8
Photo Credit: Hair Care, Hair
Share
മുഖക്കുരു അല്ലെങ്കിൽ അതുമൂലമുള്ള പാടുകള്‍ക്കും മികച്ച പരിഹാരമാണ് ആവണക്കെണ്ണ. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം, എണ്ണ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ ബാക്ടീരിയയുടെ വളർച്ചയെ നേരിടുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യുന്നു.
8/8
Photo Credit: Hair Care, Hair
Share
വെളുത്ത രക്താണുക്കൾ വർദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആയുർവേദത്തില്‍ ആവണക്കെണ്ണ ഉപയോഗിച്ച് വരുന്നു. കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കുന്നതിനും ഇത് ഫലപ്രദമായ ഒറ്റമൂലിയാണ്.


Click it and Unblock the Notifications