Home / Photos
ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
By Vaisakhan MK
cbi raid delhi deputy cm manish sisodia's residence, latest photos
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Courtesy: PTI
Share
നിര്‍ണായക വിവരങ്ങളാണ് ലഭിച്ചതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. കള്ളപണം വെളുപ്പിച്ച കേസില്‍ അടക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറ്റൊരു അന്വേഷണവും ദില്ലി എക്സൈസ് നയത്തിനെതിരെ നടത്തുമെന്നാണ് സൂചന
2/7
Photo Credit: Courtesy: PTI
Share
ദില്ലി-എന്‍സിആര്‍ മേഖലയിലെ 21 ലൊക്കേഷനുകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇതില്‍ മനീഷ് സിസോദിയയുടെ വീടും വരും. സിസോദിയയുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തുന്ന ചിത്രങ്ങളാണിത്
3/7
Photo Credit: Courtesy: PTI
Share
അനധികൃത മദ്യ ഇടപാടില്‍ ഒന്നാം പ്രതി സിസോദിയ ആണെന്ന് സിബിഐ പറയുന്നു. 15 പ്രതികളിലൊരാളാണ് അദ്ദേഹം. ബിജെപി ആംആദ്മി പാര്‍ട്ടി വാക്പോരും ഇതേ തുടര്‍ന്നുണ്ടായിട്ടുണ്ട്
4/7
Photo Credit: Courtesy: PTI
Share
സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് സിസോദിയ പറയുന്നു. ഞങ്ങള്‍ സത്യസന്ധരാണ്. തന്റെ കമ്പ്യൂട്ടറും ഫോണും സിബിഐ പിടിച്ചെടുത്തുവെന്നും സിസോദിയ പറഞ്ഞു
5/7
Photo Credit: Courtesy: PTI
Share
താനും കുടുംബവും റെയ്ഡുമായി സഹകരിച്ചു. കാരണം ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സിബിഐയെ പേടിയില്ലെന്നും സിസോദിയ വ്യക്തമാക്കി
6/7
Photo Credit: Courtesy: PTI
Share
സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ അപമാനിക്കുകയും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് രാജ്യം ഒന്നാം സ്ഥാനത്ത് ഇപ്പോഴും എത്താതിരിക്കുന്നത്. കുട്ടികളുടെ ഭാവിയാണ് ഞങ്ങള്‍ സുരക്ഷിതരാക്കുന്നതെന്നും സിസോദിയ പറഞ്ഞു.
7/7
Photo Credit: Courtesy: PTI
Share
പതിനാല് മണിക്കൂറോളമാണ് മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത്. രേഖകളും ഡിജിറ്റല്‍ റെക്കോര്‍ഡുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്


Click it and Unblock the Notifications