Home / Photos
Swasika: പ്രകൃതിയും കാർത്തുമ്പിയും... കാന്തല്ലൂരിൻ മഞ്ഞിലലിഞ്ഞ് സ്വാസിക; ആരാധകരുടെ മനം മയക്കി നടിയുടെ ഫോട്ടോഷൂട്ട്
മോളിവുഡിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ വളരെ മികച്ച സിനിമകൾ ചെയ്ത നടിയാണ് സ്വാസിക. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി സിനിമയിലും സീരിയലിലുകളിലും ഒരുപോലെ സജീവമാണ്. കഴിഞ്ഞ വർഷം അനവധി സിനിമകളിലൂടെ ആരാധകർക്കിടയിൽ തിളങ്ങിയ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Swasika Instagram
Share
മേക്കോവർ എന്നാൽ ഇതാണ്... കാന്തലൂരിലെ തണുത്ത പ്രഭാതത്തിൽ സൂപ്പർ ലുക്കിൽ വന്നിരിക്കുകയാണ് സ്വാസിക. ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന നടിയുടെ ചിത്രങ്ങൾ നമുക്ക് കാണാം.
2/9
Photo Credit: Swasika Instagram
Share
സൂപ്പർ ചിത്രങ്ങളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ പോസ്റ്റിന് ലൈക്കിന്റെ ചാകരയാണ്.
3/9
Photo Credit: Swasika Instagram
Share
കാന്തല്ലൂർ സ്ട്രോബെറി പാടത്തു നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ. ട്രെഡീഷണൽ ഡ്രെസ്സിൽ കൂടുതൽ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് സ്വാസിക ചിത്രങ്ങളിൽ.
4/9
Photo Credit: Swasika Instagram
Share
കാർത്തുമ്പിയെ റീക്രീയേറ്റ് ചെയ്തതാണോ എന്നാണ് ആരാധകാർ ചോദിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ ശോഭന ചെയ്ത കാർത്തുമ്പിയുടെ അതെ ലുക്കിലാണ് സ്വാസികയും വന്നിരിക്കുന്നത്.
5/9
Photo Credit: Swasika Instagram
Share
കിടിലൻ മേക്കോവർ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്തായാലും സ്വാസികയുടെ കാർത്തുമ്പിയും മലയാളികളെ ആകർഷിച്ചു കഴിഞ്ഞു.
6/9
Photo Credit: Swasika Instagram
Share
മലയാള സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് സ്വാസിക. അഭിനയത്തോടൊപ്പം മോഡലിങ്ങിലും നൃത്തത്തിലും സജീവമാണ് ഇവർ.
7/9
Photo Credit: Swasika Instagram
Share
കഴിഞ്ഞ വർഷം നിരവധി മലയാള സിനിമകളിലാണ് നടി അഭിനയിച്ചത്. വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കാറുണ്ട് താരം. അതുകൊണ്ട് തന്നെ കൈനിറയെ അവസരങ്ങളാണ് സ്വാസികക്ക് ലഭിക്കുന്നത്.
8/9
Photo Credit: Swasika Instagram
Share
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ സ്വാസികയായിരുന്നു നായിക. കഴിഞ്ഞ വർഷം മലയാളികളെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ചതുരം സിനിമയിലെ സെലീന എന്ന കഥാപാത്രമായിരുന്നു സ്വാസിക ചെയ്തത്.
9/9
Photo Credit: Swasika Instagram
Share
അതീവ ഗ്ലാമറസായുള്ള കഥാപാത്രം നടി വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾക്കൊപ്പം നടിക്ക് മോശം കമന്റുകളും ലഭിച്ചിരുന്നു. ഗ്ലാമറാസായി അഭിനയിച്ചതിനെതിരെ നിരവധി നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നു.


Click it and Unblock the Notifications