Home / Photos
Christmas Day 2022: ജനുവരി 7 നുമുണ്ട് ക്രിസ്തുമസ്: അറിയാം ചില ക്രിസ്തുമസ് കൗതുകങ്ങള്‍
By Ajmal MK
ഡിസംബർ 25 ന് ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. തിരുപ്പിറവിയുടെ ഓർമ്മകളുമായി നക്ഷത്രങ്ങളും പുല്‍ക്കൂടുകളും വീടുകളില്‍ നിറഞ്ഞ് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ക്രിസ്തുമസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
യേശു ക്രിസ്തുവിന്റെ ജന്മദിനം അനുസ്മരിക്കപ്പെടുന്ന ദിവസമാണ് ക്രിസ്തുമസ്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്.
2/8
Photo Credit: boldsky
Share
'ക്രിസ്മസ്' എന്ന പേര് ക്രിസ്തുവിന്റെ മാസ്സിൽ നിന്നാണ് വന്നത്. പലവാദങ്ങളുമുണ്ടെങ്കിലും ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം
3/8
Photo Credit: boldsky
Share
336-ൽ, റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈന്റെ ഡിസംബർ 25-ന് ക്രിസ്തുമസ് ആഘോഷിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ തീയതി. എന്നാൽ ഇക്കാലത്ത് ഇത് ഒരു ഔദ്യോഗിക റോമൻ സാമ്രാജ്യ ഉത്സവമായിരുന്നില്ല ക്രിസ്തുമസ്.
4/8
Photo Credit: boldsky
Share
ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചുവെന്നതാണ് ചരിത്രം.
5/8
Photo Credit: boldsky
Share
റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക് കുടിയേറിയതാണ് ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഐക്യപ്പെടുന്നു.
6/8
Photo Credit: boldsky
Share
ക്രിസ്ത്യാനികളായാലും അല്ലെങ്കിലും ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ ക്രിസ്തുമസ് ആഘോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും ഒത്തുചേരുകയും അവർക്കുള്ള നല്ല കാര്യങ്ങൾ ഓർക്കുകയും ചെയ്യുന്ന സമയമാണിത്.
7/8
Photo Credit: boldsky
Share
യേശുവിന്റെ യഥാർത്ഥ ജന്മദിനം ആർക്കും അറിയില്ല! ബൈബിളിൽ ഇത് സംബന്ധിച്ച് ഒരു തീയതിയും നൽകിയിട്ടില്ല. ബിസി ഒന്നിനും ഏഴിനും ഇടയിലാവും ക്രിസ്തു ജനിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
8/8
Photo Credit: boldsky
Share
പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭകളിൽ മിക്കവയും ജനുവരി ഏഴാണ് യേശുവിന്റെ ജനനദിനമായി ആഘോഷിക്കുന്നത്.


Click it and Unblock the Notifications