Home / Photos
Christmas gift; ക്രിസ്മസ് സമ്മാനം കൊടുക്കേണ്ടേത് സ്ത്രീകള്‍ക്കാണോ; എങ്കില്‍ ഇക്കാര്യം മറക്കരുത്
By Ajmal MK
ക്രിസ്തുമസ് ആയതോടെ സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്റെ വരവും കാത്തിരിപ്പാണ് എല്ലാവരും. ഈ അവസരത്തില്‍ നമ്മുടെ പ്രിയപ്പെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന വസ്തുക്കള്‍ സമ്മാനം നല്‍കികൊണ്ട് നമുക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ഈ സാഹചര്യത്തില്‍ സമ്മാനങ്ങള്‍ നല്‍കേണ്ടത് സ്ത്രീകളാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
അവള് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സമ്മാനമായി നല്‍കാം. സാധ്യമെങ്കിൽ അവൾ അടുത്തില്ലാത്തപ്പോൾ അവളുടെ ആഭരണ ശേഖരത്തിലേക്ക് ഒളിഞ്ഞുനോക്കാൻ ശ്രമിക്കുക.
2/8
Photo Credit: boldsky
Share
അവൾ എന്ത് ധരിക്കാൻ ഇഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ച് സ്വയം അറിയാന്‍ സാധിച്ചില്ലെങ്കില്‍ അവളുടെ സുഹൃത്തുക്കളുടെ സഹായവും തേടാവുന്നതാണ്.
3/8
Photo Credit: boldsky
Share
ഏത് ധരത്തിലുള്ള ആഭരണങ്ങളാണ് ധരിക്കുന്നത്, സ്വർണ്ണമാണോ വെള്ളിയാണോ, വസ്ത്രം ഏതാണ്, അളവ് എത്ര എന്നൊക്കെ അറിഞ്ഞിട്ട് വേണം ഗിഫ്റ്റ് സമ്മാനിക്കാന്‍.
4/8
Photo Credit: boldsky
Share
നിങ്ങൾ ഒരു സമ്മാനം തിരഞ്ഞെടുക്കുമ്പോൾ ആളുടെ അഭിരുചി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവർ തനിക്കായി പ്രത്യേകമായി എന്തെങ്കിലും വാങ്ങാൻ കാത്തിരിക്കുകയാണെങ്കില്‍ അത് മനസ്സിലാക്കി സമ്മാനം നല്‍കുക.
5/8
Photo Credit: boldsky
Share
ഉദാഹരണത്തിന് നിങ്ങളുടെ കാമുകി, അല്ലെങ്കില്‍ സുഹൃത്ത് ഒരു മൂക്കുത്തി വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ അത് വാങ്ങി നല്‍കുക. അത് അവളെ അത്യന്തം സന്തോഷവതിയാക്കും.
6/8
Photo Credit: boldsky
Share
പരിഗണിക്കേണ്ട മറ്റൊരു കാര്യം, നിങ്ങള്‍ സമ്മാനം നല്കാന് ആഗ്രഹിക്കുന്ന വ്യക്തി ദിനംപ്രതി എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നതാണ്. അവൾ സ്മാർട്ടായി കാണേണ്ട ജോലിയിലാണോ അതോ കൂടുതൽ കാഷ്വൽ ആയിട്ടാണോ അവൾ ജോലി ചെയ്യുന്നതെന്ന് അറിയുക.
7/8
Photo Credit: boldsky
Share
എല്ലാ ദിവസങ്ങളിലും ആഭരണങ്ങള്‍ ധരിക്കുമോ, ഏതൊക്കെ വസ്ത്രങ്ങളാണ് സാധാരണയി ധരിക്കുക എന്നൊക്കെ അറിഞ്ഞ്, അതിന് അനുസരിച്ചുള്ള ഗിഫ്റ്റ് സമ്മാനിക്കുക
8/8
Photo Credit: boldsky
Share
നിങ്ങൾ മികച്ച സമ്മാനം തിരഞ്ഞെടുത്തുകഴിഞ്ഞാൽ അത് വെറുതെ അയക്കുന്നതിന് പകരം ഹൃദയംഗമമായ വാക്കുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കാർഡും അതോടൊപ്പം നല്‍കുക.


Click it and Unblock the Notifications