Home / Photos
തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് സിജെപി മാർച്ച്; ഒത്തുകൂടിയത് പതിനായിരങ്ങൾ, വൻ പ്രതിഷേധം
കേവലമൊരു സാമൂഹ്യമാധ്യമ കൂട്ടായ്മ എന്ന ലേബലിൽ മാത്രം പലരും കണ്ടുകൊണ്ടിരുന്ന കോക്ക്റോച്ച് ജനത പാർട്ടി മറ്റ് പല പ്രതിപക്ഷ കക്ഷികൾക്കും സാധിക്കാത്ത അത്രയും ജനപങ്കാളിത്തത്തോടെ വലിയൊരു മാർച്ച് ന്യൂഡൽഹിയിൽ നടത്തിയിരിക്കുകയാണ്. അടുത്തകാലത്തായി രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ സമരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിനായിരങ്ങളാണ് സിജെപി മാർച്ചിലേക്ക് ഒഴുകി എത്തിയത്, അതിൽ സെലിബ്രിറ്റികളും സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഈ സമരത്തിന്റെ വ്യാപ്തി വാക്കുകളിൽ നിന്ന് അറിയുന്നതിനും അപ്പുറം ചിത്രങ്ങളിലൂടെ കാണുമ്പോഴാവും കൂടുതൽ ബോധ്യമാവുക.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: PTI
Share
കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ലോക്സഭാ എംപി ഡിംപിൾ യാദവിനെയും മറ്റ് എസ്പി നേതാക്കളെയും ഡൽഹി പോലീസ് തടഞ്ഞുവെച്ചതായി സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നു
2/10
Photo Credit: PTI
Share
പ്രതിഷേധം സമാധാനപരമായി നടത്താനാണ് ലക്ഷ്യമെന്ന് സിജെപി നേതാക്കൾ പറഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുന്നതുവരെ സമരം തുടരുമെന്നും അവർ അറിയിച്ചു.
3/10
Photo Credit: PTI
Share
ഇതിനിടെ സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെപി നദ്ദ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്നാണ് സിജെപി വക്താക്കൾ അറിയിച്ചത്.
4/10
Photo Credit: PTI
Share
വലിയ രീതിയിൽ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ നിന്നുള്ള പിന്തുണ സമരത്തിന് ലഭിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പ്രകാശ് രാജ് അടക്കമുള്ളവരും സമരത്തിൽ പങ്കെടുത്തിരുന്നു.
5/10
Photo Credit: PTI
Share
സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വലിയ പ്രതിഷേധം നടക്കുമെന്ന് അറിയിച്ചപ്പോൾ രാജ്യം അതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ ആ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്നത്തെ സമരം നടന്നത്.
6/10
Photo Credit: PTI
Share
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം, പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്.
7/10
Photo Credit: PTI
Share
പ്രതിഷേധക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. ഇതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യമായ സുരക്ഷാ നടപടിയുടെ ഭാഗമാണ് ഇതെന്നാണ് അധികൃതർ അറിയിച്ചത്.
8/10
Photo Credit: PTI
Share
ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടന്നിരുന്നു. പോലീസ് നടപടിയിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിജെപിയുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കിയിരുന്നു.
9/10
Photo Credit: PTI
Share
പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പാർലമെന്റ് പരിസരത്തും പ്രധാന റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. ചില മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


Click it and Unblock the Notifications