Home / Photos
Coconut Oil Beauty tips: കടുക് വറുക്കാനും തലയില്‍ തേക്കാനും മാത്രമല്ല വെളിച്ചെണ്ണ: പല്ല് വരെ വെളുപ്പിക്കാം, കലക്കന്‍ ടിപ്സുകള്‍ അറിയാം
By Ajmal MK
പുരാതന കാലം മുതൽ നമ്മുടെ സൗന്ദര്യ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് വെളിച്ചെണ്ണ, ഇപ്പോഴും ചർമ്മത്തിനും മുടിക്കും ഏറ്റവും ഫലപ്രദവും പ്രകൃതിദത്തവുമായ ചേരുവകളിൽ ഒന്നാണ് ഇത്. എന്നാല്‍ മലയാളികളെ അത് ഏറെക്കുറെ തലയില്‍ തേക്കുന്നതില്‍ ഒതുങ്ങുന്നു. എന്നാല്‍ അതിനും അപ്പുറമുള്ള ഒരുപാട് കാര്യങ്ങള്‍ സൗന്ദര്യത്തിന്റെ മേഖലയില്‍ വെളിച്ചെണ്ണയ്ക്ക് ചെയ്യാനുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു:
വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷക ഘടകങ്ങൾ അടങ്ങിയതിനാൽ, ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് നല്ല രീതിയില്‍ എത്തുകയും എല്ലാത്തരം വരൾച്ചയും ഇല്ലാതാക്കുന്നു
2/8
Photo Credit: boldsky
Share
വരണ്ടതും അടരുന്നതുമായ ചർമ്മത്തിനും എക്സിമയ്ക്കും വെളിച്ചെണ്ണ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.
3/8
Photo Credit: boldsky
Share
മേക്കപ്പ് എളുപ്പത്തിൽ നീക്കംചെയ്യുന്നു: വെളിച്ചെണ്ണ പ്രകൃതിദത്തമായ ഒരു എമോലിയന്റ് ആണ്, മാത്രമല്ല വാട്ടർപ്രൂഫ് മേക്കപ്പ് നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
4/8
Photo Credit: boldsky
Share
വെളിച്ചെണ്ണ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുന്നതിലൂടെ വരണ്ട ചർമ്മ പോലുള്ളതായാ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല.
5/8
Photo Credit: boldsky
Share
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക്: വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് വീട്ടില്‍ നിന്ന് തന്നേയുള്ള ഒരു പ്രതിവിധിയാണ് വെളിച്ചെണ്ണ.
6/8
Photo Credit: boldsky
Share
വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലുകൾ വെളുപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യാം. രാവിലെ ഇത് ഒരു സ്പൂൺ വെളിച്ചെണ്ണ കൊണ്ട് നിങ്ങളുടെ വായ കഴുകുക. സാങ്കേതികതമായി ഇതിനെ ഓയിൽ പുള്ളിംഗ് എന്നാണ് വിളിക്കുന്നത്.
7/8
Photo Credit: boldsky
Share
വെളിച്ചെണ്ണ വയറിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല എന്നതിനാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുകൊണ്ട് ഉണ്ടാകുന്നുമില്ല.
8/8
Photo Credit: boldsky
Share
കൈകളും കാലുകളും വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. എണ്ണയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു.


Click it and Unblock the Notifications