Home / Photos
Hair Care: മുടികൊഴിച്ചലും താരനും അലട്ടുന്നുണ്ടോ: എങ്കില്‍ കാപ്പിയിലിലുണ്ട് പരിഹാരം
By Ajmal MK
കാപ്പിയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ഒന്നിലധികം വഴികളിലൂടെ നിങ്ങളുടെ മുടിക്ക് നല്ലതാണ്. അത്തരം ചില നേട്ടങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നുമാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky
Share
മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും വർധിപ്പിക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കാനും കഫീന്‍ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2/7
Photo Credit: boldsky
Share
കാപ്പി മുടിയില്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടി വളർച്ചയെ വേഗത്തിലാക്കാനും സഹായിക്കുന്നു.
3/7
Photo Credit: boldsky
Share
കഫീൻ നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് പോഷകങ്ങൾ നിങ്ങളുടെ തലയോട്ടിയിൽ കൂടുതൽ കാര്യക്ഷമമായി എത്താൻ അനുവദിക്കുന്നു. ഇത് വേഗത്തിലും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും കാരണമാകും.
4/7
Photo Credit: boldsky
Share
ഫ്ലേവനോയ്ഡുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഒരു പ്രകൃതിദത്ത ഹെയർ കണ്ടീഷണർ പോലെ പ്രവർത്തിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് മൃദുവും മിനുസവും നൽകുകയും ചെയ്യുന്നു.
5/7
Photo Credit: boldsky
Share
കണ്ടീഷനിംഗ് ഹെയർ മാസ്കിലൂടെയോ ഷാംപൂ കഴുകുന്നതിലൂടെയോ ആകട്ടെ, നിങ്ങളുടെ മുടി പരിചരണത്തില്‍ എളുപ്പത്തിൽ ഉൾപ്പെടുത്താനും കഴിയുന്ന ഒരു ഘടകമാണ് കാപ്പി.
6/7
Photo Credit: boldsky
Share
നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് കണ്ടീഷൻ ചെയ്ത ശേഷം തണുത്ത കാപ്പി ഉപയോഗിച്ച് കഴുകകുക. നിങ്ങളുടെ തലയോട്ടിയിൽ ഏകദേശം 3 മുതൽ 4 മിനിറ്റ് വരെ മസാജ് ചെയ്യുക, 20 മിനിറ്റ് തുണികൊണ്ട് പൊതിഞ്ഞ് വെച്ച ശേഷം കഴുകി കളയുക.
7/7
Photo Credit: boldsky
Share
വെളിച്ചെണ്ണയില്‍ ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി ചേർത്ത് നേരിയ രീതിയില്‍ ചൂടാക്കിയതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയുക.


Click it and Unblock the Notifications