Home / Photos
താരൻ എന്ത് ചെയ്തിട്ടും പോകുന്നില്ലേ? ഇതാ വഴി, വളരെ എളുപ്പമാണ്..ഫലവും ഉറപ്പ്
By Rakhi
മുടി പ്രശ്നങ്ങൾ ഏറ്റവു അലട്ടുന്ന പ്രശ്നമാണ് താരൻ. എന്നാൽ താരനെ തുരത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ശൈത്യകാലത്ത്. എന്നിരുന്നാലും കൃത്യമായ പരിചരണങ്ങളിലൂടെയും ഹെയർ മാസ്കുകളിലൂടെയും താരനെ ഇല്ലാതാക്കാൻ സാധിക്കും. വിശദമായി അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: unsplash
Share
ആരോഗ്യപ്രശ്നങ്ങൾ ധാരാളം അനുഭവപ്പെടുന്നൊരു സമയമാണ് ശൈത്യകാലം. വരണ്ട ചർമ്മം മുതൽ തലയോട്ടിയിലെ താരൻ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ഇതിൽ ഏറ്റവും പ്രശ്നം ഏതെന്ന് ചോദിച്ചാൽ അത് താരൻ തന്നെ. ചൊറിച്ചിലും മുടികൊഴിച്ചലും പോരാതെ, ആത്മവിശ്വാസം പോലും കെടുത്തുന്ന വിധത്തിൽ ഈ സമയത്ത് താരൻ പണി തന്നേക്കും. കൃത്യമായി ഇതിനെ കൈകാര്യം ചെയ്തില്ലെങ്കിൽ നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും. ശൈത്യകാലത്ത് എങ്ങനെ താരനെ തുരത്താമെന്നും ഇതിന് സഹായിക്കുന്ന ചില ഹെയർ കെയർ മാസ്കുകളും പരിചയപ്പെടാം.
2/7
Photo Credit: unsplash
Share
വെളിച്ചെണ്ണയും ചെറുനാരങ്ങയും ചേർത്ത് ഉപയോഗിക്കാം-നാരങ്ങയിലെ സിട്രിക് ആസിഡ് തലയോട്ടിയെ ശുദ്ധീകരിക്കുകയും വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് ചേർത്ത് തലയിൽ പുരട്ടുന്നത് താരനെ പമ്പകടത്തും.ഇതിനായി രണ്ട് ടേബിൾ സ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണ ,തുല്യ അളവിൽ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റോളം തേച്ച് വെച്ച് കഴുകിക്കളയാം.
3/7
Photo Credit: unsplash
Share
ബദാം എണ്ണയും ടീട്രീയും -ടീ ട്രീ ഓയിലിന് ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. തലയിലെ മൃതകോശങ്ങളെ തുരത്താനും ഇവ നല്ലതാണ്. തലയിലെ ഫംഗസിനെ ഇല്ലാതാക്കാൻ മികച്ചതാണ് ബദാം. രണ്ട് തുള്ളി ടീ ട്രീ ഓയിൽ, 50 മില്ലി ബദാം ഓയിൽ എന്നിവ യോജിപ്പിച്ച് മൃദുവായി തലയിൽ മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
4/7
Photo Credit: unsplash
Share
കറ്റാർവാഴയും വേപ്പിലയും- ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുളള ഇവ രണ്ടും താരനെ തുരത്താൻ മികച്ചതാണ്. തലയിൽ തണുപ്പ് അനുഭവപ്പെടാനും ഇത് സഹായിക്കുന്നു. 2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ 10-15 വേപ്പിലയുമായി ചേർത്ത് മിശ്രിതം തയ്യാറാക്കുക. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ കഴുകി കളയാം. ഇതിനായി ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം.
5/7
Photo Credit: unsplash
Share
ആപ്പിൾ സിഡെർ വിനെഗർ (ACV) ഉലുവ ഹെയർ മാസ്ക്-ഉലുവയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനിക് ആസിഡും പ്രോട്ടീനും താരനെ തടയുകയും തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടി വളരാനും ഇത് മികച്ചതാണ്. ആപ്പിൾ സിഡെർ വിനെഗർ താരനെ നിയന്ത്രിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുകയും ചെയ്യുന്നു.
6/7
Photo Credit: unsplash
Share
ഏകദേശം 2 ടേബിൾസ്പൂൺ ഉലുവ തലേന്ന് രാത്രി കുതിർത്ത് വെയ്ക്കാം. ½ ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് നന്നായി ഇളക്കുക. തലയോട്ടിയിലും മുടിയിലും പുരട്ടി അരമണിക്കൂറോളം വെച്ച് ആന്റി ഡൈൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളായം.
7/7
Photo Credit: unsplash
Share
വാഴപ്പഴം, നാരങ്ങ, തേൻ മാസ്ക്-മുടിക്ക് ഈർപ്പം നൽകാൻ മികച്ചതാണ് ഇവ മൂന്നും. വാഴപ്പഴം മിശ്രിതമാക്കി മാറ്റി അതിലേക്ക് കുറച്ച് നാരങ്ങ, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്താണ് മാസ്ക് തയ്യാറാക്കേണ്ടത്. തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം.അതേസമയം ശൈത്യകാലത്ത് പോലും ആഴ്ചയിൽ രണ്ടുതവണ മുടി ഷാംപൂ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുമല്ലോ. താരൻ വളരെ രൂക്ഷമാണെങ്കിൽ ഉടനടി ചികിത്സയ്ക്കായി ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കാനും മടിക്കരുത് കേട്ടോ.


Click it and Unblock the Notifications