Home / Photos
Dates Health Benefits: ഈന്തപ്പഴം കുതിർത്ത് കഴിച്ചാല്‍ നേട്ടം പലവിധം: ലൈംഗിക ശക്തി വർദ്ധിപ്പിക്കും, ഭാരം കുറയ്ക്കാനും ഉത്തമം
By Ajmal MK
ലോകത്തിലെ പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യുന്ന ഈന്തപ്പഴം ഏറെ പോഷകസമൃദമായ ഒരു ആഹാരമാണ്. സ്ഥിരമായി ഈന്തപ്പഴം കഴിച്ചാലുള്ള നേട്ടങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഫൈബറുകളാല്‍ സമ്പുഷ്ടമായ ഈ പഴത്തിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
2/8
Photo Credit: boldsky
Share
ഒരാൾ രാവിലെ രണ്ട് ഈന്തപ്പഴം പതിവായി കഴിച്ചുകൊണ്ട് ദിനം ആരംഭിക്കുന്നത് ഏറെ നല്ലതാണ്. ഈന്തപ്പഴം ഉച്ചയ്ക്ക് ശേഷമുള്ള ലഘുഭക്ഷണമായി കഴിക്കുന്നതും ഏറെ രുചികരമാണ്.
3/8
Photo Credit: boldsky
Share
പഞ്ചസാരയുടെ ആസക്തിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഒരു മികച്ച പകരക്കാരൻ കൂടിയാണിത്. നിങ്ങൾക്ക് ആരോഗ്യകരമായ ഭാരം ലഭിക്കണമെങ്കിൽ, രാത്രിയില്‍ കുറച്ച് ഈന്തപ്പഴം കഴിക്കാം.
4/8
Photo Credit: boldsky
Share
കുതിർക്കുന്നത് ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ അല്ലെങ്കിൽ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നു, ഇതോടെ പഴത്തില്‍ നിന്ന് പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നത് നമുക്ക് എളുപ്പമാക്കുന്നു.
5/8
Photo Credit: boldsky
Share
കുതിർക്കുന്നത് ഈന്തപ്പഴം ദഹിപ്പിക്കുന്നതും എളുപ്പമാക്കുന്നു. ഈന്തപ്പഴത്തില്‍ നിന്നും പൂർണ്ണമായ പോഷകാഹാരം ആഗിരണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ എട്ട് മണിക്കൂർ ഈന്തപ്പഴം കുതിർത്ത് വെക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
6/8
Photo Credit: boldsky
Share
മലബന്ധം തടയുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു,
ആരോഗ്യകരമായ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നിവയാണ് കുതിർത്ത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍
7/8
Photo Credit: boldsky
Share
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നു എന്നതും ഈന്തപ്പഴത്തിന്റ ഗുണങ്ങളാണ്.
8/8
Photo Credit: boldsky
Share
തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, ക്ഷീണം അകറ്റുന്നു, അനീമിയയ്ക്ക് ഉത്തമം, ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കുന്നു, ഹെമറോയ്ഡുകൾ തടയുക തുടങ്ങിയ ഗുണങ്ങളും ഈന്തപ്പഴത്തിനുണ്ട്


Click it and Unblock the Notifications