bredcrumb

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും

By Vaisakhan MK
| Published: Thursday, September 22, 2022, 19:27 [IST]
യാത്രകള്‍ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല ഈ ലോകത്ത്. നിങ്ങള്‍ ഒരു യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ സ്ഥലങ്ങള്‍ മറക്കരുത്. 2022ല്‍ ഏതൊരാള്‍ക്കും പോകാന്‍ താല്‍പര്യമുണ്ടാവുന്ന സ്ഥലങ്ങളാണ് ഇത്. ഒരുപാട് കാര്യങ്ങള്‍ ഈ മനോഹരങ്ങളായ സ്ഥലത്ത് കാണാനുണ്ട്. കൊടുത്ത കാശ് മുതലാവുക എന്നതിനെ അന്വര്‍ഥമാക്കുന്നതാണിത്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
1/7

ഇറ്റലിയിലെ അബ്രുസ്സോ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. മനോഹരമായ സമുദ്രങ്ങളാല്‍ സമ്പന്നമാണ് അബ്രുസ്സോ. ഇറ്റലിയിലെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നായ നഗരമാണിത്. 19ാം നൂറ്റാണ്ടിലെ ഒരു കൊട്ടാരം ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റിയിട്ടുണ്ട്. ഇക്കോ ലോഡ്ജും ഇവിടെ തുറന്നിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കായി ഇന്ന് തന്നെ ഇങ്ങോട്ട് ടിക്കറ്റെടുക്കാം.

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
2/7
അന്റാര്‍ട്ടിക്കയും മികച്ചൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഇവിടെ പ്രധാന ആകര്‍ഷണം പോളാര്‍ എക്‌സപഡിഷനാണ്. ധാരാളം പെന്‍ഗ്വിനുകളെ ഇവിടെ കാണാം. മഞ്ഞുപാളികളാണ് സമ്പന്നമാണ് അന്റാര്‍ട്ടിക. കടുത്ത കാലാവസ്ഥാ സമയം ഒഴിവാക്കുക. പകരം തെളിഞ്ഞ സമയത്ത് ചെല്ലുക. എങ്കില്‍ അന്റാര്‍ട്ടിക്ക ശരിക്കുമൊരു സുന്ദരിയാണെന്ന് മനസ്സിലാക്കാം.

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
3/7
കരീബിയന്‍ നഗരമായ ആന്‍ഗ്വില അതുപോലെ മനോഹരമായ ലൊക്കേഷനാണ്. മയാമിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസും അങ്ങോട്ടുണ്ട്. ആന്‍ഗ്വില റിസോര്‍ട്ടും, ഗോള്‍ഫ് ക്ലബ്ബും ഇവിടെ പ്രത്യേകതകളാണ്. മികച്ച റെസ്റ്റോറന്റുകളും ഇവിടെ ലഭ്യമാണ്. പെറുവിയന്‍ ഭക്ഷണങ്ങളും ധാരാളം ലഭിക്കും. സമതലങ്ങളും കാടുകളും ധാരാളമായി ആന്‍ഗ്വിലയിലുണ്ട്.

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
4/7
അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ അലാസ്‌കയാണ് ഏറ്റവും ബെസ്റ്റ്. മഞ്ഞിനാല്‍ ചുറ്റപ്പെട്ട സ്ഥലം. കുന്നിന്‍ ചെരുവുകളും ദേശീയോദ്യാനങ്ങളും ഇവിടെയുണ്ട്. ഇവിടേക്ക് സഞ്ചരിക്കാന്‍ പാസ്‌പ്പോര്‍ട്ടിന്റെ ആവശ്യവുമില്ല. 1.57 മില്യണ്‍ ക്രൂയിസ് ഷിപ്പുകള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഇവിടെയെത്തുമെന്നാണ് അലാസ്‌ക ടൂറിസം ബോര്‍ഡ് അവകാശപ്പെടുന്നത്. വിന്റര്‍ ഫെസ്റ്റിവലിന് അടക്കം തയ്യാറെടുത്ത് ഇവിടേക്ക്  പോകാനൊരുങ്ങി കൊള്ളൂ

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
5/7
ബെലിസ് അതുപോലെ സുന്ദരമായ കേന്ദ്രമാണ്. സാഹസികത ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഇന്ന് തന്നെ ബെലിസിലേക്ക് ടിക്കറ്റെടുക്കാം. ബ്ലൂ ഹോളിലേക്ക് ചാടിയുള്ള നീന്തലിന് പേരുകേട്ട ഇടമാണ് ബെലിസ്. മികച്ച ഹോട്ടലുകളും അതോടൊപ്പം സ്വാദിഷ്ടമായ ഭക്ഷണവും ബെലിസിലെ പ്രത്യേകതകളാണ്.

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
6/7

ബാര്‍ബഡോസ് അതുപോലെ കരീബിയയിലെ മനോഹര ദ്വീപാണ്. റെസ്റ്റോറന്റുകളും റിസോര്‍ട്ടുകളുമായി ഒരുപാട് മായക്കാഴ്ച്ചകള്‍ ഇവിടെയുണ്ട്. ഏറ്റവും സൗഹൃദമുള്ള നാട്ടുകാരും ഇവിടെയുണ്ട്. വാഹനങ്ങളേക്കാള്‍ കാല്‍നട യാത്രക്കാര്‍ക്കാണ് ഇവിടെ ഡിമാന്റ്. മികച്ച ഫുഡ് ഗാര്‍ഡനും, മദ്യശാലകളും ഇവിടെയുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്

ട്രാവല്‍ മൂഡിലാണോ; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ, കൊടുക്കുന്ന കാശ് മുതലാവും
7/7

കരീബിയന്‍ മേഖലയിലാണെങ്കിലും ബ്രിട്ടീഷുകാരുടെ കൈവശമാണ് വിര്‍ജിന്‍ ദ്വീപുകള്‍. ലോകത്തെ തന്നെ ഏറ്റവും ആഢംബര കേന്ദ്രമായ ദ്വീപാണിത്. ടൂറിസമാണ് ഇവിടെ പ്രധാന വരുമാനം. ധാരാളം മായക്കാഴ്ച്ചകള്‍ ഇവിടെയുണ്ട്. മനോഹരമായ സമുദ്ര കാഴ്ച്ചകളും നിങ്ങള്‍ക്ക് ആസ്വദിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X