Home / Photos
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
By Jithin TP
ഉറക്കത്തിന് വിവിധ ഘട്ടങ്ങളുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ. പല ഉറക്കവും പല തരത്തില്‍ ആണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: pexels
Share
ഉറക്കം ഒരാളുടെ ശരീരത്തിന് എത്രത്തോളം ആവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യ ശരീരത്തിലെ പ്രധാവ ഭാഗങ്ങള്‍ക്കെല്ലാം വിശ്രമത്തിന് ഉറക്കം അത്യാവശ്യമാണ്
2/10
Photo Credit: pexels
Share
എന്നാല്‍ ഉറക്കം രണ്ട് വ്യത്യസ്ത തരത്തിലാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. പലതരത്തിലുള്ള ഉറക്കങ്ങളെ പരിചയപ്പെടാം
3/10
Photo Credit: pexels
Share
ആര്‍ഇഎം സ്ലീപ്, നോണ്‍ ആര്‍ഇഎം സ്ലീപ് എന്ന തരത്തില്‍ രണ്ട് വിധം ഉറക്കങ്ങളുണ്ട്. റാപ്പിഡ് ഐ മൂവ്മെന്റ് ആണ് ആര്‍ഇഎം സ്ലീപ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
4/10
Photo Credit: pexels
Share
നോണ്‍ റാപ്പിഡ് ഐ മൂവ്മെന്റ് ആണ് രണ്ടാമത്തേത്. നോണ്‍ ആര്‍ഇഎം ഉറക്കത്തിന് നാല് ഭാഗങ്ങളുണ്ട്.
5/10
Photo Credit: pexels
Share
ഇതിന്റെ ആദ്യ ഘട്ടം ഉണര്‍ന്നിരിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയിലുള്ള ഘട്ടമാണ്. രണ്ടാമത്തെ ഘട്ടം നേരിയ ഉറക്കമാണ്. ഈ സമയത്ത് ഹൃദയമിടിപ്പും ശ്വസനവും ക്രമപ്പെടുത്തുകയും ശരീര താപനില കുറയുകയും ചെയ്യും.
6/10
Photo Credit: pexels
Share
മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങള്‍ ഗാഢനിദ്രയാണ്. ഈ സമയത്ത് ചുറ്റമുള്ളത് ഒന്നും നമ്മള് അറിയുകയില്ല.
7/10
Photo Credit: pexels
Share
രണ്ടാമത്തെ വിധം ഉറക്കമായ ആര്‍ഇഎം സ്ലീപ്പ് പഠനത്തിനും ഓര്‍മശക്തിക്കും ഏറ്റവും പ്രധാനപ്പെട്ട ഉറക്കത്തിന്റെ ഘട്ടമാണ് എന്നാണ് മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം നോണ്‍ ആര്‍ഇഎം ഉറക്കമാണ് ഇതിന് നല്ലത് എന്നാണ് പറയുന്നത്.
8/10
Photo Credit: pexels
Share
ആര്‍ഇഎം ഉറക്കത്തിലേക്ക് നയിക്കുമ്പോള്‍ പെട്ടെന്ന് തന്നെ കണ്ണുകള്‍ അടയും. എന്നാല്‍ മസ്തിഷ്ക തരംഗങ്ങള്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിന് സമാനമായിരിക്കും.
9/10
Photo Credit: pexels
Share
ഈ ഉറക്കത്തിലാണ് നാം സ്വപ്നം കാണുന്നത്. ആ സമയം ശ്വാസോച്ഛ്വാസം വര്‍ദ്ധിക്കുകയും ശരീരം താല്‍ക്കാലികമായി തളരുകയും ചെയ്യും.


Click it and Unblock the Notifications