Home / Photos
ശർക്കര കഴിച്ചോളൂ; ദഹന പ്രശ്നവും മാറും, തടിയും കുറയും, തീർന്നില്ല...
By Alaka KV
ശർക്കര, ആരോഗ്യകരമായ ഒന്നാണ്. ശർക്കരയെ അവിഭാജ്യ ഘടകമാക്കുന്നത് അതിൻ്റെ സമ്പന്നമായ രുചിയും അവശ്യ പോഷകങ്ങളുമാണ്. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, വിറ്റാമിൻ സി, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ പോലുള്ള ചില പ്രധാന വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുന്നു. ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Bold Sky
Share
ആരോഗ്യ ഗുണങ്ങൾ: പല ആരോഗ്യ പ്രശ്നങ്ങൾക്കും വീട്ടുവൈദ്യങ്ങളിൽ ശർക്കര ഉപയോഗിക്കുന്നു. ആയൂർവേദത്തിൽ പോലും ശർക്കരയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വിവിധ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ ശർക്കര ഉപയോഗിച്ചുള്ള നിരവധി ഔഷധക്കൂട്ടുകൾ ഉണ്ട്. മിതമായ അളവിൽ ദിവസവും ശർക്കര കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
2/8
Photo Credit: Bold Sky
Share
ഫോളേറ്റ്, ഇരുമ്പ് എന്നിവ ശർക്കരയിലുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കും. ഹീമോഗ്ലോബിൻ്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയാണ് അനീമിയ. നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ അളവിൽ കുറവ് വരുമ്പോൾ ക്ഷീണം, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, തലവേദന, വിവിധ ലക്ഷണങ്ങൾക്ക് കാരണമാകും. ശ
3/8
Photo Credit: Bold Sky
Share
രക്തം ശുദ്ധീകരിക്കുന്നു: ശരീരത്തിന്റെ എല്ലായിടങ്ങളിലേക്കും സുപ്രധാന പോഷകങ്ങൾ വഹിക്കുന്നത് മുതൽ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നത് വരെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിൽ രക്തം പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശർക്ക സഹായകമാണ്.
4/8
Photo Credit: Bold Sky
Share
സന്ധി വേദനയ്ക്ക് പരിഹാരം: നിങ്ങൾക്ക് സന്ധി വേദന ഉണ്ടെങ്കിൽ ശർക്കര പതിവായി കഴിക്കുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. കാരണം ഈ ഇതിൽ കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കും. മാത്രമല്ല, ശർക്കരയിൽ ഫിനോൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൻറി - ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. ഇത് സന്ധി വേദനയിൽ നിന്ന് നല്ല ആശ്വാസം നൽകും. എല്ലുകളുടെ ബലത്തിനും ആരോഗ്യമുള്ള സന്ധികൾക്കും വേണ്ടി ദിവസവും ഒരു ഗ്ലാസ് പാലിൽ ശർക്കര ചേർത്തു കുടിക്കുക.
5/8
Photo Credit: Bold Sky
Share
നിങ്ങളെ ഊർജ്ജസ്വലമാക്കുന്നു: ശർക്കര ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന കാർബോ ഹൈഡ്രേറ്റുകളാൽ നിറഞ്ഞതാണ്. നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുമ്പോൾ ഒരു കഷണം ശർക്കര കഴിക്കാവുന്നതാണ്. നിങ്ങൾക്ക് ഊർജ്ജം ലഭിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന രസായന (പുനരുജ്ജീവനം), ബല്യ (ശക്തി വർദ്ധിപ്പിക്കൽ) എന്നീ ഗുണങ്ങൾ ശർക്കരയിലുണ്ടെന്ന് ആയുർവേദം പറയുന്നു.
6/8
Photo Credit: Bold Sky
Share
ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: തിളങ്ങുന്ന ചർമ്മ ലഭിക്കാൻ ശർക്കര സഹായിക്കുമെന്നാണ് പറയുന്നത്. രക്തം ശുദ്ധീകരിക്കാനും ആന്റി ഓക്സിഡന്റുകൾ നൽകുകയും ചെയ്യുന്നതിലൂടെ ശർക്കര കഴിക്കുന്നത്ച ർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വ്യക്തവും മിനുസമാർന്നതുമായ ചർമ്മം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.
7/8
Photo Credit: Bold Sky
Share
ശരീരഭാരം കുറയ്ക്കാൻ: ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണോ, എന്നാൽ ശർക്കര സഹായകമാകുന്നതാണ്.
8/8
Photo Credit: Bold Sky
Share
ദഹന പ്രശ്നങ്ങൾ ലഘൂകരിക്കുന്നു: ഭക്ഷണത്തിന് ശേഷം ചെറിയ അളവിൽ ശർക്കര കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ദഹനത്തിന് സഹായിക്കുന്ന അമൈലേസ് ( കാർബോഹൈഡ്രേറ്റിൻ്റെ ദഹനത്തിന് സഹായിക്കുന്നു), പ്രോട്ടീസ് (പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്നു), ലിപേസ് (കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നു) തുടങ്ങിയ ദഹന എൻസൈമുകളെ സജീവമാക്കുന്നു.


Click it and Unblock the Notifications