Home / Photos
women Chief Ministers: മലയാളിയായ വനിതാ മുഖ്യമന്ത്രിയെ അറിയുമോ? മുഖ്യമന്ത്രി പദത്തിലെത്തിയ ആ 16 വനിതകളെ അറിയാം
By Ajmal MK
രാജ്യത്ത് ഇന്ന് അധികാരത്തിലുള്ള ഏക വനിതാ മുഖ്യമന്ത്രിയാണ് മമത ബാനർജി. രാജ്യ ചരിത്രം എടുത്ത് നോക്കുകയാണെങ്കില്‍ കുറച്ച് വനിതാ മുഖ്യമന്ത്രിമാർ മാത്രമേ ഇന്ത്യയിലുണ്ടായിട്ടുള്ളു. ആ മുഖ്യമന്ത്രിമാരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: oneindia
Share
സുചേത കൃപലാനി: സ്വതന്ത്ര ഇന്ത്യയിലേയും ഉത്തർപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് സുചേത കൃപലാനി. 1963 ഒക്ടോബർ മുതൽ 1967 മാർച്ച് വരെയായിരുന്നു കോണ്‍ഗ്രസ് നേതാവായ അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്
2/16
Photo Credit: oneindia
Share
നന്ദിനി സത്പതി (ഒഡീഷ, കോൺഗ്രസ്). ഒഡീഷയിലെ ഏക വനിതാ മുഖ്യമന്ത്രിയുമാണ് നന്ദിനി സത്പതി. 1972 ജൂൺ മുതൽ 1973 മാർച്ച് വരെയും 1974 മാർച്ച് മുതൽ 1976 ഡിസംബർ വരെയുമായിരുന്നു നന്ദിനി ഒഡീഷയിലെ മുഖ്യമന്ത്രിയായത്.
3/16
Photo Credit: oneindia
Share
ശശികല കകോദ്കർ (ഗോവ, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി) ഗോവയിലെ ഏക വനിതാ മുഖ്യമന്ത്രി. കാലാവധി: 1973 ഓഗസ്റ്റ് മുതൽ 1979 ഏപ്രിൽ വരെ
4/16
Photo Credit: oneindia
Share
സൈദ അൻവേര തൈമൂർ (ആസാം, കോൺഗ്രസ്) - അസമിലെ ആദ്യത്തെയും ഏക വനിതാ മുഖ്യമന്ത്രി. കാലാവധി: 1980 ഡിസംബർ മുതൽ 1981 ജൂൺ വരെ
5/16
Photo Credit: oneindia
Share
ജാനകി രാമചന്ദ്രൻ (തമിഴ്നാട്, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം). തമിഴ്നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ജാനകി എംജിആറിന്റെ ഭാര്യയും പാലക്കാട്ടുകാരിയുമാണ്. കേവലം 23 ദിവസം മാത്രമാണ് അവർ മുഖ്യമന്ത്രി കസേരയിലിരുന്നത്
6/16
Photo Credit: oneindia
Share
ജെ. ജയലളിത (തമിഴ്നാട്, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) - വിവിധ കാലയളവിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി.
7/16
Photo Credit: oneindia
Share
മായാവതി (ഉത്തർപ്രദേശ്, ബഹുജൻ സമാജ് പാർട്ടി) — ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ മുഖ്യമന്ത്രി. കാലാവധി : ജൂൺ 1995 മുതൽ ഒക്ടോബർ 1995 വരെ, 1997 മാർച്ച് മുതൽ 1997 സെപ്റ്റംബർ വരെ, 2002 മെയ് മുതൽ 2003 ഓഗസ്റ്റ് വരെ; 2007 മെയ് മുതൽ 2012 മാർച്ച് വരെ.
8/16
Photo Credit: oneindia
Share
രജീന്ദർ കൗർ ഭട്ടൽ (പഞ്ചാബ്, കോൺഗ്രസ്) - പഞ്ചാബിലെ ഏക വനിതാ മുഖ്യമന്ത്രി. കാലാവധി: 1996 ജനുവരി മുതൽ 1997 ഫെബ്രുവരി വരെ
9/16
Photo Credit: oneindia
Share
റാബ്റി ദേവി (ബീഹാർ, രാഷ്ട്രീയ ജനതാദൾ) - ബീഹാറിലെ ഏക വനിതാ മുഖ്യമന്ത്രി. കാലാവധി: ജൂലൈ 1997 മുതൽ ഫെബ്രുവരി 1999 വരെ, 1999 മാർച്ച് മുതൽ 2000 മാർച്ച് വരെ, 2000 മാർച്ച് മുതൽ 2005 മാർച്ച് വരെ


Click it and Unblock the Notifications