• search
  • Live TV

Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ

സ്‌പോര്‍ട്‌സും സിനിമയും മലയാളികളുടെ ഇഷ്ട വിനോദങ്ങളാണ്. ശ്രീശാന്ത്, ഐഎം വിജയന്‍ തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട കായിക താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ മലയാള സിനിമയിലെ താരങ്ങളുടെ പ്രിയപ്പെട്ട കായിക മേഖല ഏതാണെന്ന് അറിയാമോ
By Jithin TP
| Published: Sunday, October 16, 2022, 15:49 [IST]
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
1/7
മലയാള സിനിമയിലെ പല താരങ്ങളും സ്‌പോര്‍ട്‌സ് ഫോളോ ചെയ്യുന്നവരാണ്. ചില നടന്‍മാരുടെ പ്രിയപ്പെട്ട കായിക വിനോദങ്ങള്‍ ഏതൊക്കെയാണ് നോക്കാം
മലയാള സിനിമയിലെ പല താരങ്ങളും സ്‌പോര്‍ട്‌സ് ഫോളോ ചെയ്യുന്നവരാണ്. ചില നടന്‍മാരുടെ...
Courtesy: Facebook
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
2/7
കോളേജ് പഠനകാലത്ത് വോളിബോള്‍ കളിക്കാരനായിരുന്നു മെഗാ സ്റ്റാര്‍ മമ്മൂട്ടി. കേരള വോളിബോള്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറും മമ്മൂട്ടിയായിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കാഴ്ചയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കായിക ഇനമാണ് വോളിബോള്‍ എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു
കോളേജ് പഠനകാലത്ത് വോളിബോള്‍ കളിക്കാരനായിരുന്നു മെഗാ സ്റ്റാര്‍ മമ്മൂട്ടി. കേരള വോളിബോള്‍...
Courtesy: Facebook
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
3/7
സൂപ്പര്‍താരം മോഹന്‍ലാല്‍ പഠനകാലത്ത് നിരവധി കായിക ഇനങ്ങളില്‍ ഭാഗമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു മോഹന്‍ലാല്‍. കൂടാതെ കണ്ണൂരില്‍  ടെറിട്ടോറിയല്‍ ആര്‍മിയെ പ്രതിനിധീകരിച്ച് മോഹന്‍ലാല്‍ വോളിബോള്‍ കളിച്ചിട്ടുണ്ട്. ഐഎസ്എല്‍ 2018-19 ലെ  കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു.
സൂപ്പര്‍താരം മോഹന്‍ലാല്‍ പഠനകാലത്ത് നിരവധി കായിക ഇനങ്ങളില്‍ ഭാഗമായിരുന്നു. സെലിബ്രിറ്റി...
Courtesy: Facebook
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
4/7
ക്രിക്കറ്റ് കാര്യമായി ഫോളോ ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. 'ആടുജീവിതം' ചിത്രീകരണത്തിനിടെ ഇടവേളയില്‍ പൃഥ്വിരാജ് സുകുമാരന്‍ ക്രിക്കറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ക്രിക്കറ്റ് കാര്യമായി ഫോളോ ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. 'ആടുജീവിതം'...
Courtesy: Facebook
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
5/7
ക്രിക്കറ്റിനോടാണ് നടന്‍ ആസിഫ് അലിക്കും താല്‍പര്യം. സിനിമാ ഷൂട്ടിങ്ങിനിടെ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഷൂട്ട് കാണാനെത്തിയ പ്രേക്ഷകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകാറുണ്ടെന്ന് ഒരിക്കല്‍ ആസിഫ് അലി പറഞ്ഞിരുന്നു.
ക്രിക്കറ്റിനോടാണ് നടന്‍ ആസിഫ് അലിക്കും താല്‍പര്യം. സിനിമാ ഷൂട്ടിങ്ങിനിടെ ഒഴിവു സമയം...
Courtesy: Facebook
Sports and Mollywood- മലയാള നടന്‍മാരുടെ ഇഷ്ട കായിക വിനോദം ഏതൊക്കെ എന്നറിയാമോ
6/7
ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും കടുത്ത ആരാധകനാണ് ഉണ്ണി മുകുന്ദന്‍. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനാണ് താനെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും കടുത്ത ആരാധകനാണ് ഉണ്ണി മുകുന്ദന്‍. ക്രിക്കറ്റ് താരം...
Courtesy: Facebook
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X