bredcrumb

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്

By Vaisakhan MK
| Published: Sunday, October 16, 2022, 04:35 [IST]
ചര്‍മം തിളങ്ങി നില്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് അല്ലേ. അതിനായി പല സ്‌കിന്‍ കെയറുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ സ്‌കിന്‍ കെയറിന് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ? പാലും പാലുല്‍പ്പന്നങ്ങളും അവര്‍ പരമാവധി ഒഴിവാക്കും. അതാണ് ചര്‍മത്തിന് നല്ലത്. അത് എന്തുകൊണ്ടാണെന്ന് ഒന്ന് പരിശോധിക്കാം.
ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
1/6
ബോളിവുഡ് നടിമാര്‍ക്കിടയില്‍ എന്തൊക്കെ കഴിക്കണമെന്ന് കൃത്യമായ ബോധമുണ്ട്. പാല്‍ എന്തായാലും അതില്‍ വരില്ല. നമ്മുടെ ചര്‍മത്തെ അത് മോശമാക്കും എന്നാണ് നടിമാര്‍ കരുതുന്നത്.അ ടുത്തിടെ വന്ന പഠനങ്ങളെല്ലാം പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ ശരീര കാന്തിക്ക് നല്ലതല്ലെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ പൂര്‍ണമായും അനുകൂലവുമല്ല.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
2/6
വളര്‍ച്ചാ ഹോര്‍മോണുകളെ തടയുന്ന കാര്യമാണ് പാലും പാല്‍ ഉന്നങ്ങള്‍. ഇതില്‍ പ്രോട്ടീനുകളായ കസീന്‍ പോലുള്ളവ ഉണ്ട്. ഇവയുടെ അളവ് കൂട്ടാന്‍ പാലിന് സാധിക്കും. പ്രോലാക്റ്റിന്‍, പ്രോസ്റ്റാഗ്ലാഡിന്‍സ്, എന്നീ ഹോര്‍മോണുകളുടെ വളര്‍ച്ച പാല്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കും. ഈ ഹോര്‍മോണുകളെല്ലാം ചര്‍മത്തിലെ എണ്ണയുടെ അളവ് വര്‍ധിപ്പിക്കുന്നതാണ്. അതുകൊണ്ട് പാല്‍ കഴിക്കുന്നത് ഒഴിവാക്കാം.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
3/6
ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിക്കാനും പാല്‍ വഴിയൊരുക്കും. പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതാണ് ഡയറി ഉല്‍പ്പന്നങ്ങള്‍. അത് ഇന്‍സുലിന്‍ അളവിനെ ആകെ താളം തെറ്റിക്കും. പ്രായം പെട്ടെന്ന് തോന്നിക്കുകയും, തൊലിയില്‍ വര വീഴുകയുമൊക്കെ ഇന്‍സുലിന്റെ വര്‍ധനവിനെ തുടര്‍ന്നുള്ള പ്രത്യാഘാതമായി വരാം.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
4/6
പാല്‍ ഉല്‍പ്പന്നങ്ങളില്‍ ലാക്ടോസ് സാധാരണ കണ്ടുവരാറുണ്ട്. ഇത് ഒരു തരം പഞ്ചസാരയാണ്. നമ്മുടെ ശരീരം പഞ്ചസാരയെ വേര്‍തിരിക്കുന്നത് ലാക്ടോസിലൂടെയാണ്. ഇത് പറ്റാത്ത ശരീരങ്ങളുണ്ട്. ഇത് ചര്‍മത്ത ദോഷമായി ബാധിക്കും. ചര്‍മത്തിന്റെ വിണ്ട് കീറല്‍ അടക്കം ഇതിലൂടെ വരാം. എന്നാല്‍ ചര്‍മ പ്രശ്‌നങ്ങളില്‍ എല്ലാം ഡയറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടു വരുന്നതുമല്ല.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
5/6
അതേസമയം ഡയറി ഉല്‍പ്പന്നങ്ങള്‍ കാരണം ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കാന്‍ സാധിക്കും. ഡയറ്റ് മാത്രമല്ല നല്ലൊരു ചര്‍മം സമ്മാനതിക്കുന്നത്. ജനറ്റിക്‌സ്, സ്‌ട്രെസ്, ഹോര്‍മോണുകള്‍, ഉറക്കം, മലിനീകരണം എന്നിവയെല്ലാം ഇതില്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ്.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
6/6
പുകവലിയും, മദ്യപാനവും നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലാ ഡയറി ഉല്‍പ്പന്നങ്ങളും ചര്‍മത്തെ നെഗറ്റീവായി ബാധിക്കാം. തൈരും, മോരുമെല്ലാം ശരീരത്തിന് നല്ലതാണ്. കോട്ടേജ് ചീസും ഇക്കൂട്ടത്തില്‍ വരും. പാല്‍ ഉല്‍പ്പന്നങ്ങള്‍ മിതത്വത്തോടെ ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X