Home / Photos
ചര്മ്മത്തിന് പ്രായം തോന്നുകയേ ഇല്ല; ഈ 5 ജ്യൂസ് കുടിച്ചോളൂ, തിളങ്ങും, പാടുകളും പോകും
By Alaka KV
ആരാണ് മുഖക്കുരുവില്ലാത്ത, പാടുകൾ ഇല്ലാത്ത ചർമ്മം ആഗ്രഹിക്കാത്തത്. നിങ്ങളും ചർമ്മ സംരക്ഷണത്തിനുള്ള മാർഗം തേടുന്ന ആളാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന അഞ്ച് ജ്യൂസുകളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇത് നിങ്ങൾക്ക് തിളക്കം ഉള്ള ചർമ്മം ലഭിക്കാൻ സഹായകമാകും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Bold Sky
Share
തെളിഞ്ഞ, പാടുകൾ ഇല്ലാത്ത, പ്രായം തോന്നിക്കാത്ത ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. നമ്മുടെ ചർമ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും അതിലോലമായ ഭാഗമാണ്. അതിനാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചർമ്മത്തിന്റെ പ്രധാന ഘടകമാണ് കൊളാജൻ. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് ശക്തിയും ഇലാസ്തികതയും നൽകുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രധാന പങ്കുവഹിക്കും.
2/8
Photo Credit: Bold Sky
Share
കൊളാജൻ നമ്മുടെ ശരീരം ഉണ്ടാക്കുന്ന ഒരു പ്രോട്ടീനാണ്. രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പ്രായം കൂടുന്തോറം ശരീര കൊളാജൻ ഉത്പാദിപ്പിക്കുന്നത് കുറവാണ്. അതിനാലാണ് കൊളാജൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ചില ജ്യൂസുകൾ ഇതാ...,
3/8
Photo Credit: Bold Sky
Share
പൈനാപ്പിൾ ജ്യൂസ്: ഈ ജ്യൂസിൽ വിറ്റാമിനുകളും ധാതുക്കളും പോലെയുള്ള അവശ്യ പോഷകങ്ങൾ ധാരാളം ഉണ്ട്. ഇത് വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്ന ബ്രോമെലൈൻ എന്നറിയപ്പെടുന്ന ശക്തമായ ആൻ്റിഓക്സിഡൻ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്.
4/8
Photo Credit: Bold Sky
Share
സ്ട്രോബെറി ജ്യൂസ്: സ്ട്രോബറിയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് എലാജിക് ആസിഡ്. വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ നമ്മുടെ ചർമ്മത്തിൽ ശക്തമായ ഫോട്ടോപ്രൊട്ടക്റ്റീവ് പ്രഭാവം ഉണ്ടാക്കുന്നു. സ്ട്രോബെറി ജ്യൂസ് കുടിക്കുന്നത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ചുളിവുകൾ തടയാനും സഹായിക്കും.
5/8
Photo Credit: Bold Sky
Share
മാതളനാരങ്ങ ജ്യൂസ്: മാതള നാരങ്ങ ജ്യൂസിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളെ തടയാനും വിറ്റാമിൻ സി നൽകാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇതിന് കഴിവുണ്ട്.
6/8
Photo Credit: Bold Sky
Share
കിവി ജ്യൂസ്: ആരോഗ്യകരമായ ഈ ജ്യൂസിൽ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനുകളായ സി , ഇ തുടങ്ങിയവ നിരവധി പോഷകങ്ങൾ ഉണ്ട്. കിവി ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖക്കുരു ചെറുക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു.
7/8
Photo Credit: Bold Sky
Share
ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും. അതുപോലെ ചർമ്മത്തിനും ഗുണം ചെയ്യും. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുകയും ചെയ്യുന്ന സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ഈ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് കൊളാജനെ ഉത്തേജിപ്പിക്കുന്നതിനും ചർമ്മത്തിന്റെ കേടുപാടുകൾ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൻ്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
8/8
Photo Credit: Bold Sky
Share
ഈ ജ്യൂസുകളൊക്കെ കുടിക്കുന്നത് ശീലമാക്കിക്കോളൂ. അതിന്റെ മാറ്റം നിങ്ങളുടെ മുഖത്തും ചർമ്മത്തിലുമൊക്കെ കാണാം. മുഖക്കുരു പോകും, പാടുകൾ പോകും, നല്ല തിളക്കവും ലഭിക്കും. ചർമ്മത്തിന് പ്രായം തോന്നുകയുമില്ല. തെളിച്ചവും ഉണർവും ഉണ്ടാവും


Click it and Unblock the Notifications