Home / Photos
Hair Care: മുടി തഴച്ചു വളരണോ? എങ്കിൽ ഇനി മുതൽ ഇതെല്ലാം കഴിച്ചു തുടങ്ങാം...
ആണ്-പെൺ വ്യത്യസമില്ലാതെ മുടിക്ക് കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് കോഴിച്ചിലും മുടി പൊട്ടി പോകുന്നതും. നിത്യേനയുള്ള മുടി കൊഴിച്ചിൽ യുവാക്കളിൽ വലിയ അളവിൽ ഷാംപൂ, കെമിക്കൽ വാഷുകൾ എന്നിവക്ക് പുറകെ പോകാൻ കാരണമാക്കാറുണ്ട്. എന്നാൽ മുടിക്ക് വേണ്ട സിങ്ക്, വൈറ്റമിൻ-ഇ, പോഷകങ്ങൾ എന്നിവയുടെ കുറവാണ് മേല്പറഞ്ഞ ബുദ്ധിമുട്ടുകൾക്കുള്ള പ്രധാന കാരണം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Oneindia Gallery
Share
സമൃദ്ധമായ മുടിക്ക് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, നട്സ്, തുടങ്ങുയവയെല്ലാം നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്ന് ഡോക്ടർമാർ തന്നെ പറയുന്നുണ്ട്. നമുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ചേർക്കേണ്ട വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം.
2/10
Photo Credit: Oneindia Gallery
Share
ഈന്തപ്പഴം ആണ് ലിസ്റ്റിൽ ആദ്യം. വിറ്റാമിൻസും പ്രോട്ടീൻസും അതിയായ അളവിലുള്ള ഈന്തപ്പഴം ശരീരത്തിനും നല്ലതാണ്. നിത്യേന ചെറിയ അളവിൽ ഇത് കഴിക്കുന്നതിലൂടെ മുടിക്ക് വേണ്ട അയേൺ ലഭിക്കും.
3/10
Photo Credit: Oneindia Gallery
Share
ഫ്ലാക്സ് സെഡ്സ് അഥവാ ചണവിത്ത് മുടിക്ക് മാത്രമല്ല ശരീരത്തിനും നല്ലതാണ്. മുടി തഴച്ചു വളരാനും മുടിയുടെ ഓയിൽ ഗുണങ്ങൾ നിലനിൽക്കാനും ചണവിത്ത് നല്ലതാണ്. ഇതല്ലാതെ കഷണ്ടി എന്ന അവസ്ഥ ഒഴിവാക്കാൻ ഇവയ്ക്ക് സാധിക്കും എന്നും പറയുന്നുണ്ട്.
4/10
Photo Credit: Oneindia Gallery
Share
ഉണങ്ങിയ അത്തിപ്പഴം ഡ്രൈ ഫ്രൂട്ടുകളിൽ മുന്നിലാണ്. മുടിയുടെ അനവധി പ്രശ്നങ്ങൾക്ക് പരിഹാരമായി പറയുന്നത് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ്. അത്തിപ്പഴത്തിൽ വലിയ തോതിൽ അയേൺ ഉള്ളതാണ് കാരണം.
5/10
Photo Credit: Oneindia Gallery
Share
ബാദാം ദിവസവും കഴിക്കുന്നത് ഹൃദയത്തിനോടൊപ്പം മുടിക്കും നല്ലതാണ്. വൈറ്റമിൻ-ഇ, പ്രോടീൻ, സിങ്ക് എന്നിവയുള്ള ബദാം മുടിയുടെ വേരുകൾക്ക് വളരെ നല്ലതാണ്.
6/10
Photo Credit: Oneindia Gallery
Share
മുടിയുടെ നല്ല വളർച്ചയ്ക്ക് ആവശ്യമായ ഓമേഗ 3-ഫാറ്റി ആസിഡ് ഉള്ള ബദാം ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്. മുടിയുടെ വളർച്ചയോടൊപ്പം വേരുകൾക്ക് ഭലവും നൽകാൻ സഹായിക്കുന്നുണ്ട് ഇവ.
7/10
Photo Credit: Oneindia Gallery
Share
മിനറൽസും ന്യൂട്രിയെന്റ്സും നിറഞ്ഞതാണ് ബ്രസിൽ നട്സ്. അതിനാൽ തന്നെ ഇവ നിത്യേന കഴിക്കുന്നത് മുടിയുടെ നല്ല വളർച്ചയ്ക്ക് നല്ലതാണെന്ന് പറയപ്പെടുന്നത്.
8/10
Photo Credit: Oneindia Gallery
Share
മുടി വളർച്ചയ്ക്കും നല്ല ഇടതൂർന്ന മുടിക്കും സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. സിങ്ക് വലിയ അളവിൽ കശുവണ്ടിയിൽ ഉള്ളതിനാൽ മുടിക്ക് മാത്രമല്ല ശരീരത്തിനും വളരെ നല്ലതാണ്.
9/10
Photo Credit: Oneindia Gallery
Share
പ്രോടീനുകളും പലതരം വൈറ്റമിൻസും അടങ്ങിയ ഒന്നാണ് ചിയ സീഡ്സ്. മുടിയുടെ കോഴിച്ചിൽ തടയുന്നതിനോടൊപ്പം വേരുകൾക്ക് ബലം നല്കാനും ഇവയ്ക്ക് സാധിക്കാറുണ്ട്.


Click it and Unblock the Notifications