Home / Photos
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
By Roshily Roy
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Dulquer Salmaan Instagram
Share
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
2/11
Photo Credit: Dulquer Salmaan Instagram
Share
ദുല്‍ഖര്‍ സല്മാന് ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ്. സ്വന്തമായൊരു ഇടം എല്ലാ ഭാഷകളിലും നേടാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. തന്റെ 35ാം പിറന്നാളിന് വരാനിരിക്കുന്ന പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തിറക്കിയാണ് ആരാധകരെ കുഞ്ഞിക്കാ ഞെട്ടിച്ചിരിക്കുന്നത്
3/11
Photo Credit: Dulquer Salmaan Instagram
Share
ദുല്‍ഖര്‍ സല്മാന് തെലുങ്ക് സിനിമയിലേക്കും കാലുവെക്കാൻ പോണു. പിറന്നാള്‍ ദിനത്തിലാണ് ദുല്‍ഖർ ഈ കാര്യം വ്യക്തമാക്കിയത്. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവന് എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററാണ് ദുല്‍ഖർ ആദ്യം പങ്കുവെച്ചത്
4/11
Photo Credit: Dulquer Salmaan Instagram
Share
അടുത്തതായി പിറന്നാൾ സമ്മാനമായി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയത്. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
5/11
Photo Credit: Dulquer Salmaan Instagram
Share
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കുറുപ്പായി എത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. കുറുപ്പിന്റെയും പോസ്റ്റർ ദുല്‍ഖർ പങ്കുവെച്ചിട്ടുണ്ട്
6/11
Photo Credit: Dulquer Salmaan Instagram
Share
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കിംങ് ഓഫ് കൊത്തയുടെ പോസ്റ്ററാണ് പിന്നീട് വൈറലായത്. എന്റെ ആദ്യ സുഹൃത്ത് അഭിലാഷ് ജോഷിയുമൊത്തുള്ള ഒരു സ്വപ്ന പ്രോജക്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. ചെറുപ്പം മുതൽ ഞങ്ങൾ പരസ്പരം അറിയുന്നവരാണ്, ഒപ്പം സിനിമ, കാറുകൾ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയോടുള്ള പൊതുവായ സ്നേഹത്തോടെയാണ് ഞങ്ങൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനായുള്ള മികച്ച പ്രോജക്റ്റ് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു. അതിനു ഒരു അവസാനമായി. ഈ പ്രോജക്റ്റ് നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുമെന്നും പ്രതീക്ഷിക്കുന്നു എന്നും ദുല്‍ഖർ കുറിച്ചു.
7/11
Photo Credit: Dulquer Salmaan Instagram
Share
അടുത്തതായി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓതിരം കടകത്തിന്റെ പോസ്റ്ററാണ് വന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിന് ഷാഹിര്റിനൊപ്പം ദുല്‍ഖർന്റെ രണ്ടാം ചിത്രമാണ് ഇത്
8/11
Photo Credit: Dulquer Salmaan Instagram
Share
എന്റെ ജന്മദിനം ഞാൻ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം, ഈ ആവേശകരമായ പുതിയ പ്രോജക്റ്റുകളും പോസ്റ്ററുകളും നിങ്ങളുമായി പങ്കിടാൻ എനിക്ക് കഴിയുന്നു എന്നതാണന്നും ദുല്‍ഖർ കുറിച്ചു.
9/11
Photo Credit: Dulquer Salmaan Instagram
Share
ഇതിനെല്ലാം പുറമെ, ദുല്‍ഖർ പങ്കുവെച്ചില്ലെങ്കിലും ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായി മാറിയ മറ്റൊരു പോസ്റെറ് കൂടെ ഉണ്ട്. ദുല്‍ഖറും അദിതി റാവു ഒന്നിച്ചെത്തുന്ന ബ്രിന്ദ സംവിധാനം ചെയ്ത തമിഴ് റൊമാൻസ് ചിത്രം ഹേ സിനാമികയുടെ പോസ്റ്ററാണ്.


Click it and Unblock the Notifications