Home / Photos
സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കേടായോ, തിരിച്ചറിയാനുള്ള എളുപ്പവഴികള്‍
By Ajmal MK
ബാക്കിയുള്ള ഏത് ഭക്ഷണമായാലും ഫ്രിഡ്ജിലേക്ക് മാറ്റുന്നത് മലയാളികളുടെ പതിവാണ്. പലപ്പോഴും ദീർഘനാള്‍ അത് അവിടെ കിടക്കുകയും ചെയ്യും. പിന്നെടെപ്പോഴെങ്കിലുമായിരിക്കും ആ ഭക്ഷണം തിരികെയെടുക്കുന്നത്. എന്നാല്‍ ഫ്രീസ് ചെയ്തിരിക്കുന്നതിനാല്‍ പലർക്കും ഭക്ഷണം കേടായത് മനസ്സിലാവണമെന്നില്ല. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കേടാവുന്നത് എങ്ങനെ മനസ്സിലാക്കാം എന്നത് സംബന്ധിച്ച് ഏതാനും ടിപ്സുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഭക്ഷണം പൊതിഞ്ഞു വെച്ച പാക്കറ്റുകള്‍ക്ക് പുറത്ത് ഐസ് ക്രിസ്റ്റലുകള്‍ കണ്ടാല്‍ ഭക്ഷണം കേടാന്‍ പോവുന്നുവെന്നാണ്. ഈ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടരമായിരിക്കില്ല. എന്നാല്‍ ഭക്ഷണത്തിലെ ഈർപ്പം ധാരണായി നഷ്ടപ്പെടുന്നതിലൂടെ രുചിയിലും ഘടനയിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു.
2/8
Photo Credit: boldsky
Share
മാംസങ്ങളാണ് ചീത്തയാവാന്‍ തുടങ്ങുമ്പോള്‍ എളുപ്പത്തില്‍ നിറം മാറുന്നത്. ചുവന്ന നിറത്തിന് പകരം അല്പം ചാരനിറമാകാൻ തുടങ്ങുന്നതായി കണ്ടാല്‍ അത് വേസ്റ്റ് ബിന്നിലേക്ക് കളയാന്‍ സമയമായി എന്നാണ് അർത്ഥം.
3/8
Photo Credit: boldsky
Share
പച്ചക്കറികൾക്കും ഈ നിറംമാറ്റം ബാധകമാണ്. തനത് നിറം നഷ്ടപ്പെടുകയാണെങ്കിൽ അവ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
4/8
Photo Credit: boldsky
Share
നിങ്ങളുടെ ഫ്രീസറിലെ ഫ്രോസൻ മാംസത്തില്‍ നിന്നും കുറച്ച് പിങ്ക് കലർന്ന കൊഴുപ്പ് ഒഴുകിയതായി കണ്ടാല്‍ ആ മാംസം ഒരിക്കലും കഴിക്കരുത്. നിങ്ങളുടെ ഫ്രീസറിന്റെ താപനില സ്ഥിരമല്ലെന്നും മാംസം ഉരുകി വീണ്ടും മരവിച്ചിരിക്കുകയാണെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
5/8
Photo Credit: boldsky
Share
ഭക്ഷണം കേടായി എന്ന് തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം എന്ന് പറയുന്നത് മണത്ത് നോക്കുന്നതാണ്. അതേസമയം ചില ഭക്ഷണങ്ങള്‍ക്ക് കേടായി തുടങ്ങിയാലും മണത്തില്‍ മാറ്റമുണ്ടാവണമെന്നില്ല.
6/8
Photo Credit: boldsky
Share
അതേസമയം, ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കാനും ചില പൊടിക്കൈകളുണ്ട്. ഉരുളക്കിഴങ്ങു സൂക്ഷിക്കുന്ന ബാഗിൽ ഒരു ആപ്പിൾ ഇട്ടു വച്ചിരുന്നാൽ ഉരുളക്കിഴങ്ങു മുളച്ചു പോകില്ല....
7/8
Photo Credit: boldsky
Share
തക്കാളിയുടെ ഞെട്ടു താഴെ വരുന്ന വിധത്തിൽ വച്ചാൽ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. അരി സൂക്ഷിക്കുന്ന പാത്രത്തിൽ പ്രാണികളും പാറ്റയും കയറാതിരിക്കാന്‍ ആരിവേപ്പിൻറെ ഇലയോ മഞ്ഞളോ വെളുത്തുള്ളി അല്ലിയോ ഇട്ടു വച്ചാൽ മതി.
8/8
Photo Credit: boldsky
Share
സാമ്പാർ, രസം പൊടികളുടെ മണം നഷ്ടപ്പെടാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. നാരങ്ങ, വെള്ളത്തിലിട്ടു ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ കേടുകൂടാതെയിരിക്കും


Click it and Unblock the Notifications