Home / Photos
കൈതച്ചക്ക എന്നാ സുമ്മാവാ..! അത്രയ്ക്കുണ്ട് ആരോഗ്യ ഗുണങ്ങൾ, കഴിക്കാൻ ഈ അഞ്ച് കാരണങ്ങൾ മാത്രം മതി
നമ്മൾ ഏറ്റവും കൂടുതൽ കഴിക്കുന്ന പഴവർഗങ്ങളിൽ ഒന്നാണ് കൈതച്ചക്ക എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. അതിന്റെ രുചിയും കുറഞ്ഞ വിലയുമൊക്കെയാവും കൂടുതൽ പേരെയും അതിനോട് അടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാൽ കൈതച്ചക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങളും അതിന്റെ ആരാധകർ ആവുമെന്ന് ഉറപ്പാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Unsplash
Share
നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. നമ്മുടെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ പഴം കുട്ടികൾക്ക് കൊടുക്കാൻ ഏറ്റവും അനുയോജ്യമാണ്. പുറമെ കാണുമ്പോൾ മുള്ളൊക്കെ നിറഞ്ഞത് പോലെ തോന്നുമെങ്കിലും ആളൊരു കേമനാണ്. അത്രയധികം ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്.
2/8
Photo Credit: Unsplash
Share
പൊതുവെ നമ്മുടെ ഈ പഴം എല്ലാവരും ജ്യൂസ് ആയി കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. എങ്കിലും അല്ലാതെ കഴിക്കാനും അത്യുത്തമമാണ് കൈതച്ചക്ക. ഇതിന്റെ ഗുണങ്ങൾ അറിയാതെയാണ് പലരും അകറ്റി നിർത്തുന്നതെന്നതാണ് വസ്തുത. കാരണം പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കൈതച്ചക്ക നട്ട്, നാടൻ രീതിയിൽ തന്നെ വിളവെടുക്കുമായിരുന്നു.
3/8
Photo Credit: Unsplash
Share
എന്നാൽ ഇന്ന് ആ കാലമൊക്കെ മാറി. സൂപ്പർമാർക്കറ്റുകളിൽ ചില്ലു കോട്ടകളിൽ നിങ്ങളെ കാത്തിരിക്കുകയാണ് കൈതച്ചക്ക. ഈ അത്യപൂർവമായ പഴ വർഗത്തിന് ധാരാളം ഗുണഗണങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
4/8
Photo Credit: Unsplash
Share
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു: കുട്ടികളിൽ ഉൾപ്പെടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും ഇത് സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്ഷനുകൾ വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും കൈതച്ചക്കയ്ക്ക് കഴിയും.
5/8
Photo Credit: Unsplash
Share
ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും: പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട് കൈതച്ചക്ക. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതാണ്.
6/8
Photo Credit: Unsplash
Share
കാൻസർ സാധ്യത കുറയ്ക്കുന്നു: ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മലാശയ അര്ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ടെന്നതാണ് പ്രത്യേകത.
7/8
Photo Credit: Unsplash
Share
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ: കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും എന്നതാണ് പ്രത്യേകത. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇതിലൂടെ കഴിയും.
8/8
Photo Credit: Unsplash
Share
എല്ലുകളുടെ ആരോഗ്യം: എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിൻ സിയും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് ഭക്ഷണശീലത്തിന്റെ ഭാഗമാകുന്നത് ഉചിതമാവും.


Click it and Unblock the Notifications