Home / Photos
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍
By Ajmal MK
മുട്ടയുടെ മഞ്ഞക്കരു പോഷകങ്ങളും പ്രോട്ടീനുകളായ ബയോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവയാൽ നിറഞ്ഞതാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് പല തരത്തില്‍ മഞ്ഞക്കരു ഉപയോഗിക്കാന്‍ സാധിക്കും. അത്തരം ചില മാർഗ്ഗങ്ങളും ഗുണങ്ങളുമാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മോശം ഭക്ഷണക്രമം, അമിതമായ രാസ ചികിത്സകൾ, നിങ്ങളുടെ പരിസ്ഥിതിയിൽ നിന്നുള്ള ഓക്സിഡേറ്റീവ് സ്ട്രെസ്, ഹീറ്റ് സ്റ്റൈലിംഗ് എന്നിവയെല്ലാം നിങ്ങളുടെ മുടിയുടെ പ്രോട്ടീനുകളെ ഇല്ലാതാക്കും.
2/8
Photo Credit: boldsky
Share
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്, ഇത് മുടിയെ കൂടുതൽ ശക്തമാക്കും. വരണ്ടതായി തോന്നുന്ന മുടിയെ മോയ്സ്ചറൈസ് ചെയ്യാൻ മഞ്ഞക്കരു പ്രത്യേകിച്ച് നല്ലതാണ്.
3/8
Photo Credit: boldsky
Share
മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ മുടിക്ക് സൂപ്പർഫുഡ് ആകും . വിറ്റാമിനുകൾ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടി വളർച്ചയ്ക്ക് ഏറ്റവും ഗുണകരമായ കാര്യങ്ങളാണ്.
4/8
Photo Credit: boldsky
Share
നിങ്ങളുടെ ശരീരത്തിന്റെ പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് അയേണ്‍ പ്രധാനമാണ്. ഓരോ മുട്ടയുടെ മഞ്ഞക്കരുവിലും ചെറുതും എന്നാൽ മികച്ചതുമായ അയേണ്‍ അടങ്ങിയിട്ടുണ്ട്.
5/8
Photo Credit: boldsky
Share
മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വേരിൽ വിറ്റാമിനുകൾ നിറയ്ക്കും. ഇതിലൂടെ പുതിയ മുടി കൂടുതൽ ശക്തമായി വളരുകയും പൊട്ടുന്നതിനും കൊഴിയുന്നതിനും സാധ്യത കുറവാണ്.
6/8
Photo Credit: boldsky
Share
മുട്ടയുടെ മഞ്ഞക്കരു, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് ഹെയർ മാസ്ക് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ തലയോട്ടിയുടെ മുകളിലും മുടിയുടെ അറ്റത്തും ഇത് നന്നായി പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയുക.
7/8
Photo Credit: boldsky
Share
ആരോഗ്യമുള്ള മുടി ലഭിക്കുന്നതിനുള്ള ഒരു മാർഗമായി നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ മുട്ടകൾ ഉൾപ്പെടുത്താനും ശ്രമിക്കാവുന്നതാണ്.
8/8
Photo Credit: boldsky
Share
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് പ്രോട്ടീൻ, ബി വിറ്റാമിനുകൾ, ഫോളേറ്റ് എന്നിവ നൽകിക്കൊണ്ട് നിങ്ങളുടെ പോഷകാഹാരം മെച്ചപ്പെടുത്തും. നിങ്ങളുടെ ശരീരത്തെ എത്ര നന്നായി പോഷിപ്പിക്കുന്നുവോ അത്രയും നന്നായി മുടിയും സംരക്ഷിക്കപ്പെടും


Click it and Unblock the Notifications