Home / Photos
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം
By Ajmal MK
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
വാർത്താവിനിമയ മേഖലയിൽ , സെല്ലുലാർ നെറ്റ്വർക്കിലെ അഞ്ചാം തലമുറയാണ് 5ജി (5th generation) എന്ന് അറിയപ്പെടുന്നത്. അതിവേഗത്തിലുള്ള ഡാറ്റാ കൈമാറ്റമാണ് 5ജി നെറ്റ്വര്‍ക്കിലൂടെ ലക്ഷ്യം വെക്കുന്നത്.
2/8
Photo Credit: oneindia
Share
5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും 5ജിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകളുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.
3/8
Photo Credit: oneindia
Share
ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതിക വിദ്യയായി 5ജി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗത്തിലുള്ള ഡാറ്റാ കൈമാറ്റ നിരക്ക്, ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവ 5 ജി സാങ്കേതികി വിദ്യയിലൂടെ സാധ്യമാകും.
4/8
Photo Credit: oneindia
Share
ഇപ്പോള്‍ നിലവിലുള്ള 4ജി നെറ്റ്വര്ക്കിനെക്കാള് നൂറു മടങ്ങ് വേഗത്തില്‍ ഡാറ്റ കൈമാറ്റം ചെയ്യാന്‍ 5 ജിയിലൂടെ സാധിക്കും. ഇന്ത്യയില്‍ 5 ജി എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള സ്പെക്ട്രം ലേലം ഉള്‍പ്പടെ നടന്ന് വരികയാണ്.
5/8
Photo Credit: oneindia
Share
2018 അമേരിക്കയിലാണ് ആദ്യമായി 5ജി നെറ്റ്വര്ക്കിന് തുടക്കം കുറിച്ചത്. പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും 5 ജി സേവനം എത്തി. 4ജിയില്‍ ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങളൊന്നും 5ജിയില്‍ ഉണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത
6/8
Photo Credit: oneindia
Share
വിനോദ മേഖലയ്ക്കുപരി വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളര്‍ച്ചക്കും 5ജി ഉപകാരം ചെയ്യും.
7/8
Photo Credit: oneindia
Share
ഓരേ സമയം ആയിരത്തോളം ഡിവൈസുകളെ കൈകാര്യം ചെയ്യാന്‍ 5ജിക്ക് സാധ്യമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. 5ജിയില്‍ വെറും പത്ത് സെക്കന്‍ഡുകള്‍ക്കുളളില്‍ ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
8/8
Photo Credit: oneindia
Share
5ജി ഡൗണ്‍ലോഡ് വേഗത നെറ്റ് വര്‍ക്കിന്റെ റേഞ്ചും സ്ഥാനവും ആശ്രയിച്ചാവും ലഭ്യമാകുക. അതേസമയം, 5ജിക്ക് വേണ്ടി അടുത്ത് അടുത്തായി ടവറുകള്‍ സ്ഥാപിക്കുന്ന സ്മോള്‍ സെല്‍ ടെക്നോളജിയാണ് ഉപയോഗിക്കുന്നതെങ്കില്‍ റേഡിയേഷന് ഭീതിയും നിലനില്ക്കുന്നു.


Click it and Unblock the Notifications