Home / Photos
Hair Fall-അമിതമായി മുടി കൊഴിയുന്നുണ്ടോ? ടെൻഷൻ അടിക്കും മുൻപ് കഴിക്കാം ഇവ..
By Rakhi
മുടി കൊഴിച്ചിലിന് പുറം ചികിത്സ നടത്തുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ മുടിയുടെ കരുത്തിന് കഴിക്കുന്ന ഭക്ഷണവും ഏറെ പ്രധാനമാണ്. മുടിക്ക് കരുത്ത് പകരുന്ന ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
അമിതമായി മുടി കൊഴിയുന്നുണ്ടോ? ടെൻഷൻ അടിക്കും മുൻപ് കഴിക്കാം ഇവ..
2/8
Photo Credit: boldsky malayalam
Share
നട്സ് -അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക് തുടങ്ങിയ പോഷകങ്ങൾ നട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടക്ക് ആരോഗ്യം നൽകുന്നു.
3/8
Photo Credit: boldsky malayalam
Share
വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമായ ബെറികൾ അമിതമായ മുടികൊഴിച്ചൽ തടയാൻ സഹായിക്കുന്നു. ബെറിയിൽ അടങ്ങിയ വിറ്റാമിൻ സി മുടിയ്ക്ക് കരുത്ത് പകരുന്ന കൊളാജൻ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു.
4/8
Photo Credit: boldsky malayalam
Share
സീ ഫുഡ് ഫാറ്റി ഫിഷ്-സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും ചെമ്മീൻ, കല്ലുമ്മക്കായ പോലെയുള്ളവയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. സിങ്ക് സമ്പുഷ്ടമായ സീഫുഡുകൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.
5/8
Photo Credit: boldsky malayalam
Share
ആരോഗ്യമുള്ള മുടിക്ക് ഏറ്റവും സഹായകമാണ് ചീര. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചീര മുടിക്ക് സ്വാഭാവിക തിളക്കവും ഭംഗിയും നൽകുന്നു.
6/8
Photo Credit: boldsky malayalam
Share
കാപ്സിക്കം- വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് കാപ്സിക്കം. ഇത് മുടി വളർച്ചയെ സഹായിക്കും.
7/8
Photo Credit: boldsky malayalam
Share
അവക്കാഡോ- ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. മുടിക്ക് കരുത്ത് പകരാൻ ഇത് ഏറെ സഹായിക്കും. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിൻ ഇയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
8/8
Photo Credit: boldsky malayalam
Share
മുട്ട- മുട്ടയിൽ അടങ്ങിയ ബയോട്ടിൻ, പ്രോട്ടീൻ എന്നിവ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.സിങ്ക്, സെലിനിയം കൂടാതെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് പോഷകങ്ങളുടെ കൂടി ഉറവിടാണ് മുട്ട.


Click it and Unblock the Notifications