Home / Photos
Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല
By Ajmal MK
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രധാന്യം അർഹിക്കുന്നതാണെങ്കിലും ചില അവയവങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധയും പരിഗണനയും നല്‍കേണ്ടതുണ്ട്. അത്തരമൊരു അവയവമാണ് കണ്ണ്. കണ്ണിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky
Share
നിങ്ങളുടെ പ്ലേറ്റിലെ ഭക്ഷണത്തിൽ നിന്നാണ് നല്ല കണ്ണുകളുടെ ആരോഗ്യം ആരംഭിക്കുന്നതെന്ന് പറയാം. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ല്യൂട്ടിൻ, സിങ്ക്, വിറ്റാമിനുകൾ സി, ഇ തുടങ്ങിയ പോഷകങ്ങൾ മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
2/7
Photo Credit: boldsky
Share
ചീര പോലുള്ള ഇലക്കറികൾ സാൽമൺ, ട്യൂണ, മറ്റ് എണ്ണമയമുള്ള മത്സ്യം, മുട്ട, പരിപ്പ്, ബീൻസ്, മറ്റ് നോൺ-മീറ്റ് പ്രോട്ടീൻ ഉറവിടങ്ങൾ,
ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും ജ്യൂസുകളും കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
3/7
Photo Credit: boldsky
Share
നല്ല സമീകൃതാഹാരവും ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു. മുതിർന്നവരിൽ അന്ധതയ്ക്കുള്ള പ്രധാന കാരണമായ ടൈപ്പ് 2 പ്രമേഹം പോലുള്ള അമിതവണ്ണവും അനുബന്ധ രോഗങ്ങളും ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും
4/7
Photo Credit: boldsky
Share
തിമിരം, നാഡി പ്രശ്നങ്ങള്‍, മാക്യുലർ ഡീജനറേഷൻ തുടങ്ങി മറ്റ് പല ആരോഗ്. പ്രശ്നങ്ങള്‍ക്കും പുകവലി കാരണമാവുന്നു. എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ട ഒരു ശീലമാണ് പുകവലിയെന്ന് മനസ്സിലാക്കുക.
5/7
Photo Credit: boldsky
Share
ശരിയായ ഒരു ജോഡി കൂളിങ് ക്ലാസുകള്‍ സൂര്യന്റെ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും. വളരെയധികം അൾട്രാവയലറ്റ് എക്സ്പോഷർ തിമിരത്തിനും മാക്യുലർ ഡീജനറേഷനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
6/7
Photo Credit: boldsky
Share
UVA, UVB രശ്മികളുടെ 99% മുതൽ 100% വരെ തടയുന്ന ഗ്ലാസുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഡ്രൈവ് ചെയ്യുമ്പോഴും ഗ്ലാസുകള്‍ ധരിക്കാവുന്നതാണ്. മൊബൈല്‍, ടിവി, കംപ്യൂട്ടർ ഉപയോഗം പരമാവധി കുറക്കണം
7/7
Photo Credit: boldsky
Share
ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പൊടിപടലങ്ങള്‍ നിറഞ്ഞ സാഹചര്യത്തില്‍ പ്രവർത്തിക്കുകയാണെങ്കില്‍ സേഫ്റ്റിലെ ഗ്ലാസുകള്‍ ധരിക്കുക.


Click it and Unblock the Notifications