Home / Photos
Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം
By Ajmal MK
തണുപ്പ്കാലത്ത് വരണ്ട ചർമ്മത്തിന്റെ പ്രശ്‌നം അകറ്റിനിർത്തുന്നത് പലർക്കും വലിയ വെല്ലുവിളിയേറിയ കാര്യമാണ്. പലരും പല ക്രീമുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ചിലപ്പോള്‍ പാർശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിലാണ് ബദാമും കറ്റാർവാഴയും ചേർത്ത് വീട്ടില്‍ തന്നേയുണ്ടാക്കാന്‍ കഴിയുന്ന ഒരു അത്ഭുതക്കൂട്ടിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ആദ്യം ആറ് ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ തൊലി കളഞ്ഞ് പൊടിച്ചെടുക്കുക. ഇതിനുശേഷം, ഒരു ഗ്രൈൻഡറിൽ രണ്ട് സ്പൂണ്‍ കറ്റാർ വാഴ ജെൽ ഇട്ടു, അതിൽ വിറ്റാമിൻ ഇ കാപ്സ്യൂളുകൾ ചേർത്ത് അടിക്കുക.
2/8
Photo Credit: boldsky
Share
ഇനി ഈ മിശ്രിതത്തിലേക്ക് അല്‍പം മഞ്ഞളും ബദാം പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക. ഇതോടെ നിങ്ങളുടെ വീട്ടിലുണ്ടാക്കിയ ക്രീം തയ്യാറാണ്. ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
3/8
Photo Credit: boldsky
Share
ബദാം, കറ്റാർ വാഴ ക്രീം പുരട്ടുന്നതിന് മുമ്പ് മുഖം കഴുകുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം തൂവാല കൊണ്ട് വെള്ളം തുടച്ചതിന് ശേഷം ക്രീം പുരട്ടുക.
4/8
Photo Credit: boldsky
Share
ബദാം, കറ്റാർ വാഴ ക്രീം ശൈത്യകാലത്ത് കറുത്ത പാടുകളെ ഒഴിവാക്കാൻ നല്ലരീതിയില്‍ സഹായിക്കും.
5/8
Photo Credit: boldsky
Share
കറ്റാർ വാഴ ജെൽ ഔഷധ മൂലകങ്ങളാൽ സമ്പന്നമാണ്, ബദാം വിറ്റാമിനുകളാൽ സമ്പന്നമാണ്, ഇത് മുഖത്തെ വൃത്തിയാക്കുന്നതില്‍അത്ഭുതങ്ങൾ കാണിക്കും.
6/8
Photo Credit: boldsky
Share
മഞ്ഞുകാലത്ത് ചർമ്മവും മങ്ങിയതായി കാണപ്പെടും. അതിനാൽ, ബദാം, കറ്റാർ വാഴ ക്രീം എന്നിവയുടെ ഉപയോഗം മുഖത്തെ മുഖക്കുരു, മുഖക്കുരു പാടുകൾ എന്നിവ നീക്കം ചെയ്ത് തിളക്കം നിലനിർത്തും.
7/8
Photo Credit: boldsky
Share
കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിരിക്കുന്ന അലോയിൻ എന്ന സംയുക്തം ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരുന്നതിനും സഹായിക്കുന്നു.
8/8
Photo Credit: boldsky
Share
വരണ്ട ചർമ്മം കാരണം, മഞ്ഞുകാലത്ത് ചർമ്മകോശങ്ങളുടെ പ്രശ്നം വർദ്ധിക്കുന്നു. എന്നിരുന്നാലും, ബദാം, കറ്റാർ വാഴ ക്രീം ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ വളരെ ഫലപ്രദമാണ്.


Click it and Unblock the Notifications