Home / Photos
ഈ ഒരൊറ്റ ഐറ്റം മാത്രം മതി, നിങ്ങളുടെ മുടി കരുത്തോടെ തിളങ്ങും, അറിയാം ആ രഹസ്യം
By Alaka KV
ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ മുടി മിനുസമുള്ളതും തിളക്കമുള്ളതും ആക്കിയാലോ...ഒപ്പം മുടിയുടെ വരൾച്ചയും മാറും മുടി തഴച്ചു വരുകയും ചെയ്യും എങ്ങനെയാണെന്നല്ലോ ഫ്ലാക്സ് സീസുകൾ മതി..അതെ ചണവിത്തുകൾ കൊണ്ട് മുടിക്കൊരുക്കാം ആരോഗ്യം..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia
Share
മുടി മിനുസമുള്ളതും തിളക്കമാർന്നതും ആക്കാം..ബ്യൂട്ടി പാർലറിൽ പോവേണ്ട..ഫ്ളാക്സ് സീഡ്(ചണവിത്ത്) മതി
2/7
Photo Credit: oneindia
Share
മുടി കൊഴിച്ചിലിനുള്ള പരിഹാരങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, വെളിച്ചെണ്ണയിലെ വിറ്റാമിനുകള്‍ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുന്നു. വെളിച്ചെണ്ണയിലെ പ്രോട്ടീനുകള്‍ മുടിയിഴകളെ ശക്തമാക്കുന്നു. മുടികൊഴിച്ചിലിനെ ചെറുക്കുന്നതിന് ചണവിത്തും വെളിച്ചെണ്ണയും ഒരു മികച്ച സംയോജനമാണ്. കാല് കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ തിളപ്പിക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക.
3/7
Photo Credit: oneindia
Share
മോയ്സ്ചറൈസിംഗ്, കണ്ടീഷനിംഗ്
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വരണ്ട മുടിയെ ശരിയായ രീതിയിലെത്തിക്കാൻ ചണവിത്ത് വളരെ ഫലപ്രദമാണ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. മുടിക്ക് ജലാംശം നല്‍കുന്നതിനും മിനുസമാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.
4/7
Photo Credit: oneindia
Share
നാല് ടേബിള്‍സ്പൂണ്‍ ചണവിത്ത് എണ്ണ ചൂടാക്കുക. ഈ എണ്ണ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. എണ്ണ നന്നായി ആഗിരണം ചെയ്യാന്‍ തലയോട്ടിയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. നിങ്ങളുടെ തല തോർത്തുകൊണ്ട് 30 മിനുട്ട് കെട്ടി വെയ്ക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുകാവുന്നത് ആണ്.
5/7
Photo Credit: oneindia
Share
ഫ്ളാക്സ് സീഡുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയും മുടി വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്. ഇവ മുടി വേരുകളേയും മുടിത്തുമ്പുകളേയും സംരക്ഷിയ്ക്കുന്ന ഘടകങ്ങളാണ്. മുടിയ്ക്ക് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്കുന്ന ഒന്നു കൂടിയാണ് ഫ്ളാക്സ് സീഡുകള്‍. ഇവ മുടിയുടെ വരണ്ട സ്വഭാവം മാറ്റുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയുവാനും പെട്ടെന്ന് മുടി നരയ്ക്കാനും മുടി അനോരാഗ്യകരമാകാനും ഇടയാക്കുന്ന ഒന്നാണ്.
6/7
Photo Credit: oneindia
Share
ചണവിത്ത് ഉപയോച്ച് ജെല്‍ ഹെയര്‍ മാസ്ക് വീട്ടില്‍ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. കാല് കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ജെല്‍ പോലെ ആകുന്നതുവരെ ഇത് തിളപ്പിക്കുക. ഇതു തണുത്ത ശേഷം ജെല്‍ അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
7/7
Photo Credit: oneindia
Share
ഫ്ളാക്സ് സീഡുകൾ പൊടിക്കുക. അരിഞ്ഞ വാഴപ്പഴം ചേർക്കുക. ഫ്ളാക്സ് സീഡും വാഴപ്പഴവും മിശ്രിതത്തിലേക്ക് തേനും നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും എണ്ണയും ചേർത്ത് നന്നായി ഇളക്കുക, നിങ്ങളുടെ മാസ്ക് തയ്യാറാണ്!


Click it and Unblock the Notifications