Home / Photos
വാസ്തു: വിവാഹം കഴിഞ്ഞവരാണോ? എങ്കിൽ ബെഡ്റൂമിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
By Alaka KV
വിവാഹം കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ ബെഡ്റൂമിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. വാസ്തു പറയുന്നത് പ്രകാരമുള്ള കാര്യങ്ങൾ പിന്തുടരുന്നത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
ദമ്പതികളുടെ കിടപ്പുമുറിയിലെ വാസ്തു അവരുടെ ബന്ധം അല്ലെങ്കിൽ ദാമ്പത്യ ജീവിതം കൂടുതൽ സന്തുഷ്ടമാക്കുന്നതിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ വീട്ടിലെ ഓരോ സ്ഥലവും വാസ്തു അനുസരിച്ച് ആസൂത്രണം ചെയ്യണം. അങ്ങനെ അത് പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് തുടങ്ങും. എന്നാലും കിടപ്പ് മുറിയുടെ ദിശ, മുറിയുടെ നിറങ്ങൾ, ലൈറ്റുകൾ, കണ്ണാടി, കിടക്കയുടെ സ്ഥാനം എന്നിവ നിങ്ങളുടെ ബന്ധത്തെ നേരിട്ട് ബാധിക്കും
2/8
Share
പൂക്കൾ വെയ്ക്കാൻ ശ്രദ്ധിക്കുക: പലരും കിടപ്പ് മുറി അലങ്കരിക്കാൻ കൃത്രിമ പൂക്കൾ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങൾ എപ്പോഴും പുതിയ പൂക്കൾ വേണം തിരഞ്ഞെടുക്കാൻ. അവ നിങ്ങളുടെ മുറിയിൽ സുഗന്ധവും പോസിറ്റിവിറ്റിയും നൽകുന്നു.
3/8
Photo Credit: vastu
Share
കണ്ണാടിയുടെ സ്ഥാനം: വിവാഹിതരായ ദമ്പതികൾക്കുള്ള കിടപ്പ് മുറിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തു ടിപ്പുകളിൽ ഒന്നാണ് കണ്ണാടി സ്ഥാപിക്കുന്നത്. ഇത് നിങ്ങളുടെ കിടക്കയുടെ മുൻ വശത്ത് സ്ഥാപിച്ചിട്ടില്ലെന്ന കാര്യം.
4/8
Share
കിടപ്പ് മുറിയുടെ ദിശ: നിങ്ങളുടെ കിടപ്പ് മുറിയുടെ ദിശ നിങ്ങളുടെ ബന്ധത്തെ ബാധിക്കും. നിങ്ങളുടെ കിടപ്പ് മുറി വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം. ദമ്പതികൾക്കുള്ള കിടപ്പ് മുറി വാസ്തുപ്രകാരം ഈ ദിശകളിൽ ആകുന്നത് പങ്കാളികൾക്കിടയിൽ സ്നേഹവും ധാരണയും കൂട്ടും.
5/8
Share
നിറങ്ങൾ ശ്രദ്ധിക്കുക: വിവാഹിതരായ ദമ്പതികൾ കിടപ്പ് മുറിയിൽ പിന്തുടരേണ്ട വാസ്തു നിയമങ്ങളിൽ ഒന്ന്. നിങ്ങൾ എല്ലായ്പ്പോഴും തിളക്കമുള്ള നിറങ്ങൾ നോക്കാണം എന്നാണ്. ഓറഞ്ച്, മഞ്ഞ, നീല, പിങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മറുവശത്ത്, കറുപ്പ്, ചാരനിറം, കടും തവിട്ട് തുടങ്ങിയ ഇരുണ്ട നിറങ്ങൾ നിങ്ങൾ ഒഴിവാക്കണം.
6/8
Share
കട്ടിലിനു കുറുകെ വെളിച്ചം കടക്കരുത്: കട്ടിലിന് മുകളിൽ ഒരു ലൈറ്റിംഗ് ഫിക്ചർ പോലും കടക്കുന്നത് അശുഭകരമാണ്, അതിനാൽ നിങ്ങളുടെ കിടപ്പുമുറിയിൽ അങ്ങനെയുള്ള ഒന്നും ഉണ്ടാവരുത് . ഇത് ദമ്പതികളുടെ ആരോഗ്യത്തിൽ ചില പോരായ്മകളിലേക്ക് നയിക്കുന്നു. ഇക്കാര്യം തീർച്ചയായും നിങ്ങൾ മനസ്സിൽ കരുതേണ്ടതാണ്
7/8
Share
സമ്മർദ്ദരഹിതമായി സൂക്ഷിക്കുക: നിങ്ങളുടെ കിടപ്പുമുറി സമ്മർദ്ദ രഹിതമാകണം. അതിനായി ചാർജറുകൾ, ഐ പാഡുകൾ, ലാപ്പ് ടോപ്പുകൾ എന്നിവ പോലുള്ള വിവിധ ഗാഡ്ജെറ്റുകൾ നിങ്ങൾക്ക് മറ്റേതെങ്കിലും മുറിയിൽ സൂക്ഷിക്കാം. കിടക്കാൻ മുറിയിൽ വരുമ്പോൾ സമാധാനത്തോടെ കിടക്കാൻ കഴിയണം.
8/8
Share
തടികൊണ്ടുള്ള കട്ടിൽ തിരഞ്ഞെടുക്കുക: തടി കൊണ്ടുള്ള കട്ടിൽ എപ്പോഴും ഊഷ്മളമായ ഊർജ്ജം നിറയ്ക്കും. നേരെ മറിച്ച് ലോഹ കട്ടിലുകൾ പോസിറ്റീവ് ആയ ഊർജ്ജം അല്ല തരുന്നത്. അതിനാൽ, നിങ്ങളുടെ മുറിക്കായി നിങ്ങൾ തടി ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കും എന്നാണ് പറയുന്നത്.


Click it and Unblock the Notifications