Home / Photos
ആരോഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ
By Alaka KV
ആരോഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ആരോഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ
2/8
Photo Credit: oneindia
Share
ദന്ത പ്രശ്നങ്ങൾ ഒഴിവാക്കാനും ആരോഗ്യമുള്ള പല്ലുകളും മോണകളും ഉണ്ടാകുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം:
ശരിയായ രീതിയിൽ ദന്തങ്ങൾ പരിചരിക്കുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കുകയും ചെയ്യുക.
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതു വഴി വായിലെ അണുബാധ തടയാം. വായിൽ അണുബാധയുണ്ടായാൽ ഉടനടി ചികിത്സ ആവശ്യമാണ്.
3/8
Photo Credit: oneindia
Share
മൗത്ത് വാഷ് - ഓവർ ദി കൗണ്ടർ ഉൽപ്പന്നങ്ങൾ പല്ലിൽ ഇത്തിൾ അടിഞ്ഞുകൂടുന്നത് കുറക്കുന്നു. ഇതിന്റെ മിന്റ് ഫ്ലേവർ വായക്ക് നവോൻമേഷം നൽകുകയും അണുബാധമൂലമുണ്ടാകുന്ന വായ്നാറ്റം കുറക്കുകയും ചെയ്യുന്നു.
4/8
Photo Credit: oneindia
Share
അണുബാധ മൂലമുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുന്നതിന് ആൻറിബയോട്ടിക്കുകൾ, മെഡിക്കേറ്റഡ് മൗത്ത്വാഷുകൾ ഉപയോഗിക്കൽ, കൂടുതൽ തവണ വായ വൃത്തിയാക്കൽ എന്നിവ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചെയ്യണം.
5/8
Photo Credit: oneindia
Share
ഫ്ലോസും മറ്റ് ഇന്റർപ്രോക്സിമൽ എയ്ഡും - ശരിയായി ഫ്ലോസ് ചെയ്യുന്നതും ഇന്റർഡെന്റൽ എയ്ഡുകളുടെ ഉപയോഗവും പല്ലുകളിൽ പറ്റിപ്പിടിച്ച ഭക്ഷണാവശിഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
6/8
Photo Credit: oneindia
Share
രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക, ട്രൈഗ്ലിസറൈഡ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് പതിവായി പരിശോധിക്കുക. ഇവയുടെ വ്യതിയാനം പെരിയോഡോന്റൽ പ്രശ്നങ്ങൾക്കിടയാക്കും.
7/8
Photo Credit: oneindia
Share
മോണരോഗം നിയന്ത്രണവിധേയമാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം പതിവായി ദന്തപരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രോഗം നിർണയിച്ച് ചികിത്സ തേടുന്നതാണ് നല്ലത്. മോണയിൽ നിന്ന് രക്തസ്രാവം അല്ലെങ്കിൽ ചെറിയ വിടവുകൾ എന്നിവ ഉണ്ടെങ്കിൽ അവഗണിക്കരുത്.
8/8
Photo Credit: oneindia
Share
ശരിയായ ബ്രഷും ബ്രഷിങ് രീതിയും - ബ്രഷിന്റെ നാരുകൾ മൃദുവും നേരായതുമായിരിക്കണം. പഴകിയ ബ്രഷുകൾ ഒഴിവാക്കുക. മൂന്ന് മാസം കൂടുമ്പോൾ ബ്രഷുകൾ മാറ്റുക. ബ്രിസൽസ് മോണക്ക് നേരെ പല്ലിന് 45 ഡിഗ്രി ചെരിച്ച് പിടിച്ച് ചെറിയ വൃത്താകൃതിയിൽ മൃദുവായി ബലം കൊടുത്താണ് ഉപയോഗിക്കേണ്ടത്.


Click it and Unblock the Notifications