Home / Photos
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
By Vaisakhan MK
തനി നാടന്‍ രുചി ഇഷ്ടപ്പെടാത്തവര്‍ ആരാണ് ഉള്ളത്. എല്ലാവര്ക്കും ഇത്തരം രുചികളോട് പ്രത്യേക താല്പര്യമുള്ളവരായിരിക്കും. ഛത്തീസ്ഗഡ് നാടന്‍ രുചികളുടെ ഒരു കേന്ദ്രമാണ്. അവിടെ കഴിക്കേണ്ട ഡിഷുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് അറിഞ്ഞ് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ബഫോരി അതുപോലെ വളരെ പ്രശസ്തമാണ്. ഒരു ലഘു ഭക്ഷണം എന്ന് ഇതിനെ വിളിക്കാം. ചന്നാ ദാലില്‍ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. ഉള്ളിയും മറ്റ് മസാലകളും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. മികച്ച ചട്നിയും ഇതോടൊപ്പം ലഭിക്കും. വളരെ ഹെല്‍ത്തിയാണിത്. പക്കോഡയ്ക്ക് പകരം ഇത് ട്രൈ ചെയ്യാം.
2/5
Photo Credit: boldsky.com
Share
മുത്തിയ കേട്ടാല്‍ ദക്ഷിണേന്ത്യന്‍ വിഭവമാണെന്ന് തോന്നിപ്പോകും. ഇതൊരു സ്നാക്സാണ്. ഗുജറാത്തില്‍ നിന്ന് എത്തിയതാണിതെന്ന് കരുതുന്നു. ഇത് അരിമാവ് കൊണ്ട് ഉണ്ടാക്കുന്ന ഡംപ്ലിംഗ്സാണ്. നമ്മുടെ നാട്ടിലെ കൊഴുക്കട്ടയ്ക്ക് സമാനമാണിത്. കര്‍ഷകര്‍ ഗ്രാമീണ മേഖലയില്‍ വിളമ്പുന്നതാണിത്.
3/5
Photo Credit: boldsky.com
Share
തെത്രിയാണ് ഇതിലെ ടേസ്റ്റ് ഫുഡ്. ഇത് അരി മാവും, ഗോതമ്പ് പൊടിയും ചേര്‍ത്തുണ്ടാക്കുന്നതാണ്. തീജ് ഉത്സവത്തിനാണ് ഇത് പ്രധാനമായും ഉണ്ടാക്കുക. മധ്യപ്രദേശിലും ഇവ ഫേമസാണ്. ഛത്തീസ്ഗഡില്‍ ഒരിക്കലെങ്കിലും കഴിക്കേണ്ട ഡിഷാണിത്.
4/5
Photo Credit: boldsky.com
Share
തില്ഗൂര് ഒരു ലഡ്ഡുവാണ്. ഇത് ഛത്തീസ്ഗഡില്‍ നിന്ന് ഉത്ഭവിച്ചതാണ്. ശര്‍ക്കരയ്ക്കൊപ്പം സെസമി വിത്തുകളും, കടലയും ഇതോടൊപ്പം ചേര്‍ക്കും. ഡെസ്സേര്ട്ടില് ബെസ്റ്റാണ് തില്ഗൂര്. മകര സംക്രാന്തി സമയത്താണ് ഇവ ഛത്തീസ്ഗഡില്‍ ഉണ്ടാക്കാറുള്ളത്.
5/5
Photo Credit: boldsky.com
Share
ചൗസേല ഒരു വെറൈറ്റി ഡിഷാണ്. ചിലപ്പോള്‍ ഇത് കടല മിഠായി പോലെ തോന്നാം. ഇതൊരു പൂരിയാണ്. മസാല ചോളെയ്ക്കൊപ്പം കഴിക്കേണ്ടതാണ് ഇവ. നമ്മള് യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ പറ്റിയതാണ് ഈ ഡിഷ്. ഒപ്പം ഇതിനൊപ്പം ഏത് ഭക്ഷണവും ചേര്‍ത്ത് കഴിക്കാം.


Click it and Unblock the Notifications