Home / Photos
ഉഫ് കൊല്‍ക്കത്ത പൊളിയാണ് മക്കളേ, സ്ട്രീറ്റ് ഫുഡാണെങ്കില്‍ ഇവിടെ നിന്ന് കഴിക്കണം, വായില്‍ കപ്പലോടും
By Vaisakhan MK
കൊല്‍ക്കത്ത, മനോഹരമാണ് ഈ നഗരം. ടേസ്റ്റി ഫുഡുകളുടെ കാര്യത്തില്‍ നമ്മുടെ കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കൊല്‍ക്കത്ത നഗരവും. ധാരാളം സ്ട്രീറ്റ് ഫുഡുകളും ഇവിടെയുണ്ട്. അത്തരത്തില്‍ കഴിക്കേണ്ട ചില കിടിലന്‍ ഐറ്റംസ് ഒന്ന് പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കൊല്‍ക്കത്തയില്‍ അദി മലഞ്ച എന്നിങ്ങനെ രണ്ട് കടകളുണ്ട്. ഇവിടെ കബിരാജീസ് എന്ന് പറയുന്ന കൊല്‍ക്കത്തയുടെ സ്വന്തം ഡിഷാണ്. കട്ലറ്റുകളും, മുഗളായ് പറാത്തകളും അദി മലഞ്ചയില് സുലഭമാണ്. രാവിലെ അഞ്ചര മുതല്‍ ഇവിടം സജീവമാകും. എട്ട് മണിക്ക് മുമ്പ് പോയില്ലെങ്കില്‍ പല വിഭവങ്ങളും കിട്ടിയില്ലെന്ന് വരും.
2/5
Photo Credit: boldsky.com
Share
നിരഞ്ജന് അഗറാണ് മറ്റൊരു ഫുഡ് കേന്ദ്രം. ഇവിടെ നല്ല കിടിലന്‍ ചായ കിട്ടും. വെജിറ്റബിള്‍ ചോപ്പ് എന്ന ടേസ്റ്റി ഐറ്റവും ഇവിടെ ലഭ്യമാണ്. ഡൈമര്‍ ഡെവിള്‍ എന്ന സ്പെഷ്യല്‍ ഫുഡ് ഉറപ്പായും കഴിച്ചിരിക്കണം. മുട്ടയും, ചിക്കനുമെല്ലാം ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്.
3/5
Photo Credit: boldsky.com
Share
ശ്യംബസാറിലും നിങ്ങള്‍ ഫുഡിനായി പോകണം. ഫ്രൈഡ് മിന്‍സ്ഡ് റോള്‍ ഇവിടെ കിടിലന്‍ ഡിഷാണ്. മട്ടണ്‍ പാന്തേറാസ് മറ്റൊരു ടേസ്റ്റി ഐറ്റമാണ്. നല്ല കിടിലന്‍ പറന്തയും, മറ്റ് വിഭവങ്ങളും ഇവിടെ ധാരാളമായി ലഭിക്കും. എല്ലാം മറക്കാതെ കഴിക്കണം.
4/5
Photo Credit: boldsky.com
Share
ബാഗ്ബസാര്‍ സ്ട്രീറ്റും അതുപോലെ കൊല്‍ക്കത്തയിലെ തനി നാടന്‍ ടേസ്റ്റുകള്ക്ക് പേരുകേട്ടവയാണ്. ഇവിടെ കട്ടി റോളുകളാണ് ഫേമസ്. പിന്നെ നല്ല കിടിലന്‍ മോമോസും ലഭിക്കും. ചൈനീസ് ഫുഡ് സുലഭമാണെന്ന് അര്‍ഥം. നമ്മുടെ വായില്‍ കപ്പലോടിക്കുന്ന ക്രിസ്പി ഫിഷും, ചിക്കന്‍ റോളും, ചിക്കന്‍ പക്കോഡയുമെല്ലാം ഇവിടെ സുലഭമാണ്.
5/5
Photo Credit: Spicy World
Share
കൊല്‍ക്കത്തയില്‍ ടെലിബാജ എന്ന ഫേമസായ ഒരു ഡിഷുണ്ട്. പോട്ലര് ധാക്കനില് പോയാല്‍ ഇത് ധാരാളം കഴിക്കാന്‍ സാധിക്കും. പോടോളര് ചോപ്, ധോക്ക, തുടങ്ങി ധാരാളം ഐറ്റംസ് വേറെയുമുണ്ട. വൈകീട്ട് ഒരു ലഘുകടിയുമെടുത്ത് സുഹൃത്തുക്കള്ക്കൊപ്പമിരിക്കാന് ഇവ ബെസ്റ്റാണ്.


Click it and Unblock the Notifications