Home / Photos
അരുണാചല്‍ എന്നാ സുമ്മാവാ, രുചിയുടെ തമ്പുരാനാണ്, ഇതൊക്ക ഒന്ന് കഴിച്ചാട്ടേ, അപ്പോ അറിയാം ടേസ്റ്റ്
By Vaisakhan MK
അരുണാചല്‍ പ്രദേശ് ഭക്ഷണ പ്രേമികളുടെ സ്വര്‍ഗമാണ്. കഴിക്കാന്‍ ധാരാളം ഡിഷുകള്‍ ഇവിടെയുണ്ട്. യാത്ര ചെയ്യുന്നവരാണെങ്കില്‍ തേടി പിടിച്ച് കഴിക്കാനായിരിക്കണം ശ്രമിക്കേണ്ടത്. അത്തരത്തില്‍ വായില്‍ കപ്പലോടിക്കാന്‍ ശേഷിയുള്ള ഡിഷുകള്‍ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: freepik
Share
ലുക്തര് നാവില്‍ കപ്പലോടിക്കാന്‍ പറ്റുന്ന ഡിഷാണ്. ഇത് ചോറിനൊപ്പം കഴിക്കാന്‍ പറ്റുന്ന സൈഡ് ഡിഷാണ്. ബീഫും ചില്ലി ഫ്ളേക്സു ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുക. ബീഫ് നന്നായി വറുക്കണം. രാത്രി ഭക്ഷണത്തിന് ഏറ്റവും ബെസ്റ്റാണിത്.
2/5
Photo Credit: freepik
Share
വുങ് വുട്ട് എന്‍ഗാം അരുണാചലിലെ പ്രിയ ഭക്ഷണമാണ്. ചിക്കന്‍ കൊണ്ടാണ് ഇവ ഉണ്ടാക്കുക. ഒപ്പം ചോറുമുണ്ടാകും. ഇത് വിളമ്പുന്നതിന് മുമ്പ് ചിക്കന്‍ പീസുകള്‍ നന്നായി ഫ്രൈ ചെയ്യും. അത് ചോറില്‍ മിക്സ് ചെയ്ത്, സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് വിളമ്പുക. എല്ലാ റെസ്റ്റോറന്റിലും ഇവ ലഭ്യമാണ്.
3/5
Photo Credit: freepik
Share
മുള കൊണ്ടുണ്ടാക്കുന്ന ഭക്ഷണം അരുണാചലില്‍ പ്രധാനപ്പെട്ടതാണ്. ഇവിടെ ഒരുവിധം എല്ലാ ഭക്ഷണവും മുളയിലാണ് ഉണ്ടാക്കുക. നോണ്‍ വെജ് ആയാലും വെജ് ആയാലും അങ്ങനെ തന്നെയാണ്. ഫിഷും, ചിക്കനും ഒക്കെ ബാംബൂ ഡിഷായി ഉപയോഗിക്കാറുണ്ട്.
4/5
Photo Credit: freepik
Share
ഡങ് പോ അതുപോലെ അരി ഭക്ഷണമാണ്. നന്നായി വേവിച്ച ചോറാണിത്. ഇതിനൊപ്പം ചില പ്രത്യേക ഇലകളും ചേര്‍ക്കും. തുടര്‍ന്ന് ഇലയില്‍ പൊതിഞ്ഞാണ് ഇത് വിളമ്പുക. മുളയിലും ഇത് ഉണ്ടാക്കാറുണ്ട്. നല്ലൊരു കറിയും കൂടി ഉച്ചത്തെ ഊണ് കഴിക്കുന്നത് പോലെ ഇത് കഴിക്കാം.
5/5
Photo Credit: freepik
Share
പിക പിലയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇത് അരുണാചല്‍ പ്രദേശിലെ ഒരു തരം അച്ചാറാണ്. വീടുകളില്‍ ഉണ്ടാക്കപ്പെടുന്ന നാടന്‍ രുചികളിലൊന്നാണിത്. അപാതാനി സമൂഹമാണ് ഇത് ഉണ്ടാക്കുന്നത്. മുളങ്കുഴലുകളും, പന്നിയുടെ കൊഴുപ്പും, മുളകുകളും, എന്നിവയൊക്കെ ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ചോറ്, കറി, സീഫുഡ് എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം.


Click it and Unblock the Notifications