Home / Photos
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
By Vaisakhan MK
ചില ഭക്ഷണങ്ങള്‍ ഉണ്ട് നമ്മള് എത്ര കഴിച്ചാലും കൊതി തീരില്ല. അതിന്റെ ടേസ്റ്റ് കൊണ്ടാണിത്. എന്നാല്‍ ചില ഫുഡ് ഉണ്ട്, നല്ല ടേസ്റ്റിയുമായിരിക്കും, അതുപോലെ ഹെല്‍ത്തിയുമായിരിക്കും. അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഫാറ്റി ഫിഷ് അഥവാ കൊഴുപ്പേറിയ മത്സ്യങ്ങള്‍ ആരോഗ്യത്തിനും ടേസ്റ്റിനും നല്ലതാണ്. സാല്‍മണ്‍, മത്തി, എന്നിവ ധാരാളം ഒമേഗ 3 അടങ്ങിയതാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവ ഏറ്റവും മികച്ചതാണ്.
2/5
Photo Credit: boldsky.com
Share
കോഫി എല്ലാവരുടെയും പ്രിയപ്പെട്ട ഡ്രിങ്കാണ്. രാവിലെ ഒരു കോഫി കിട്ടാതെ എന്ത് സുഖം അല്ലേ. നിങ്ങളുടെ മൂഡ് നല്ലതാക്കി നിലനിര്‍ത്താന്‍ കോഫിക്ക് സാധിക്കും. മാനസിക-ശാരീരിക ആരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ കോഫിക്ക് സാധിക്കും. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും കാപ്പിക്ക്സാദിക്കും.
3/5
Photo Credit: boldsky.com
Share
ആപ്പിള്‍ സിഡര്‍ വിനാഗിരിയാണ് ഡയറ്റിന് അടുത്തതായി ഏറ്റവും നല്ലത്. ധാരാളം ആരോഗ്യ പ്രദമായ ഗുണങ്ങള്‍ ആപ്പിള്‍ സിഡറിലുണ്ട്. ചെറിയ അളവില്‍ കഴിച്ചാല്‍ ധാരാളം മാറ്റങ്ങള്‍ കാണാം. ഭക്ഷണത്തിന് മുമ്പ് കഴിക്കുക. എങ്കില്‍ നല്ല രീതിയില്‍ ദഹനം ലഭിക്കും.
4/5
Photo Credit: boldsky.com
Share
മുട്ട അതുപോലെ ഹെല്‍ത്തി ഫുഡാണ്. ഭാരം കുറയാനും ഇത് സ്ഥിരമായി കഴിച്ചാല്‍ മതി. ധാരാളം പ്രോട്ടീനുകള്‍ മുട്ടയിലുണ്ട്. വയര്‍ നിറയാനും വിശപ്പ് മാറ്റാനും,ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം മുട്ടകള്‍ വളരെ നല്ലതാണ്.
5/5
Photo Credit: boldsky.com
Share
ഗ്രീന്‍ ടീ ഡയറ്റിന് വളരെ മികച്ചതാണ്. അതുപോലെ ഭാരം കുറയ്ക്കാനുള്ള പ്ലാനുണ്ടെങ്കില്‍ ഗ്രീന്‍ ടീ ഡയറ്റിന്റെ ഭാഗമാക്കുക. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സ്ഥിരം ഗ്രീന്‍ ടീ കഴിക്കുന്നതിലൂടെ സാധിക്കും.


Click it and Unblock the Notifications