Home / Photos
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
By Vaisakhan MK
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ടേസ്റ്റിന്റെ കാര്യത്തില്‍ സ്വര്‍ഗമാണ്. ഒരിക്കലെങ്കിലും നമ്മള് കഴിച്ചുനോക്കേണ്ട ഡിഷുകള്‍ ഇവിടെ ഏറെയുണ്ട്. ചിക്കനും, മട്ടണും, പോര്‍ക്കുമെല്ലാം ഇവിടെ അപാരമാണ്. അത്തരം ചില ഡിഷുകളെ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: wikimedia commons
Share
ജാദോയെ കുറിച്ച് കേട്ടിട്ടുണ്ടോ. എങ്കില്‍ കഴിക്കുകയും വേണം. ഇത് മേഘാലയയിലെ ഖാസി വിഭാഗങ്ങള്‍ക്കിടയില്‍ ഫേമസാണ്. അരിയും പന്നിയിറച്ചിയുമെല്ലാം ചേര്‍ത്തുള്ള കിടിലന്‍ ഡിഷാണിത്. ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി. സവാള, മല്ലിച്ചെപ്പ് എന്നിവയെല്ലാം ചേര്‍ത്തുള്ള മസാലയും, തേങ്ങയുമെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ഗംഭീര ടേസ്റ്റാണെന്ന് പറയേണ്ടതില്ല.
2/5
Photo Credit: boldsky.com
Share
ഡോ നെയ്യോങ്ങാണ് അടുത്ത ഡിഷ്. ഇത് നല്ല അസ്സല് പോര്‍ക്ക് കറിയാണ്. നല്ല കട്ടിയേറിയ കറിയാണിത്. നല്ല മസാലയും ഇതിനൊപ്പം ചേര്‍ക്കും. ചോറും, മല്ലിച്ചെപ്പിന്റെ ഇലയുമെല്ലാം ചേര്‍ത്താണ് ഈ കറി വിളമ്പുക.
3/5
Photo Credit: boldsky.com
Share
ഡോ ഖലീ, ഒരു പോര്‍ക്ക് ഡിഷ് തന്നെയാണ്. പോര്‍ക്ക് സലാഡ് എന്ന് പറയുന്നതാണ് ശരി. പന്നിയിറച്ചി നന്നായി വേവിച്ചെടുത്ത്, ഉള്ളിയും, വെളുത്തുള്ളിയും, മുളകും, മഞ്ഞളും, ഇഞ്ചിയുമെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ചോറിനൊപ്പമാണ് ഇത് കഴിക്കുക.
4/5
Photo Credit: boldsky.com
Share
തംഗ്രിഎംമ്പായ് പേരുപോലെ വെറൈറ്റി ഡിഷാണ്. സോയാബീനും, മസാലയുമെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. അതിന് മുമ്പ് നല്ല വെറൈറ്റി ഒരു മസാലയും ഉ ണ്ടാക്കും. ഈ ഡിഷ് ഒരു പേസ്റ്റ് പോലെയാണ് തോന്നുക. സ്റ്റൂ, കറികള്‍ എന്നിവ ഒക്കെ പ ാേലെ ഇതും ഉപയോഗിക്കാം.
5/5
Photo Credit: boldsky.com
Share
പുമാലോയ് ഒന്ന് കഴിക്കാവുന്ന ഡിഷാണ്. അരി കൊണ്ടുണ്ടാക്കുന്ന ഡിഷാണിത്. ചോറായി കണക്കാക്കാം. ഇളംചൂടിലാണ് ഇത് ഉണ്ടാക്കുക. ചെറിയ പൊടിപോലെയാണ് ചോറ് ഉണ്ടാവുക. അതിനായി പ്രത്യേക കലവും ഉണ്ടാകും. വിശേഷ ദിവസങ്ങളിലാണ് ഇത് ഉണ്ടാക്കുക.


Click it and Unblock the Notifications