Home / Photos
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
By Vaisakhan MK
നമ്മളൊരു കിടിലന്‍ യാത്രയൊക്കെ കഴിഞ്ഞ് ചൂട് ചായയൊക്കെ കഴിക്കാന്‍ ഇരിക്കുകയാണെന്ന് കരുതുക. ഒപ്പം നല്ല രസികന്‍ ചായക്കടികളും ആഗ്രഹിക്കുന്നവരുണ്ടാവും. ഇതാണ് മനസ്സിലെങ്കില്‍ രാജസ്ഥാനില്‍ പോയിരിക്കണം. സ്ട്രീറ്റ് ഫുഡില്‍ കഴിച്ചിരിക്കേണ്ട ചില ഐറ്റംസ് അവിടെയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഷഹി സമൂസ രാജസ്ഥാനില്‍ വളരെ പഴക്കം ചെന്ന ഫുഡാണിത്. ബിസിനസുകാരനായ പ്രകാശ് അറോറ തന്റെ കടയില്‍ പാകം ചെയ്തെടുത്തതാണ് ഈ സമൂസ. 1984ല്‍ അദ്ദേഹം നല്കിയ പേരാണ് ഷഹി സമൂസ. രാജകീയ എന്ന അര്‍ത്ഥമുള്ള വാക്കാണ് ഷഹി. കുറച്ച് ഡ്രൈ ഫ്രൂട്സും കൂടി ചേര്‍ക്കുന്നത് കൊണ്ട് ഈ സമൂസ വല്ലാതെ അങ്ങ് ഫേമസായി. വലിപ്പത്തിലും ടേസ്റ്റിലും ഇവ മുന്നിലാണ്.
2/5
Photo Credit: boldsky.com
Share
മാവ കച്ചോരിയാണ് അടുത്ത ടേസ്റ്റി ഫുഡ്. ഇത് ജോധ്പൂരിലാണ് ഫേമസ്. ഉരുളക്കിഴങ്ങും, മറ്റ് പയര്‍ വര്‍ഗങ്ങളും ചേര്‍ത്താണ് ഇത് തയ്യാറാക്കുക. ഒപ്പം കട്ടിയേറിയ പാലും, ബദാം, പിസ്ത, ഏലയ്ക്ക് പൊടി എന്നിവയെല്ലാം ഇ തില്‍ ചേര്‍ക്കും. ഒപ്പം ഷുഗര്‍ സിറപ്പും ചേര്‍ക്കും. കേട്ടിട്ട് തന്നെ കൊതിയാവുന്നു അല്ലേ. ഉറപ്പായും ഇത് കഴിച്ചിരിക്കണം.
3/5
Photo Credit: boldsky.com
Share
ലസ്സിയും പേഡയുമാണ് രാജസ്ഥാനിലെ സ്ട്രീറ്റ് ഫുഡില്‍ ഫേമസായ മറ്റൊരു കാര്യം. ഏലയ്ക്ക്, പാല് എന്നിവയെല്ലാം ചേര്‍ത്തുള്ള ടേസ്റ്റാണ് ഇവിടെ ലസ്സിക്ക്. ഇതിനൊപ്പം കുറച്ച് മില്‍ക്ക് പേഡകളും കഴിക്കുക. ഇത് പ റയുന്നതിനേക്കാള് നല്ലത് കഴിച്ചറിയുന്നതാണ്.
4/5
Photo Credit: boldsky.com
Share
മലായ് റോട്ടി കഴിച്ചിട്ടില്ലെങ്കില്‍, അതും രാജസ്ഥാനില്‍ ബെസ്റ്റാണ്.അതിനൊപ്പം ഗുലാം ജാം സബ്സി കൂടി കഴിക്കണം. മലായ് കൊണ്ട് ഉണ്ടാക്കുന്ന റോട്ടിയാണ് ഇത്. ക്രീമും, മധുരമുള്ള പാലും, ഡ്രൈ ഫ്രൂട്സും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. ഇതിനൊപ്പം ഗുലാം ജാം സബ്സിയും, ലച്ചാ പറാത്തയും കഴിക്കാവുന്നതാണ്.
5/5
Photo Credit: boldsky.com
Share
മോട്ടു ജലേബി അഥവാ ജിലേബി രാജസ്ഥാനിലെയും ജോധ്പൂരിലെയും സ്പെഷ്യലാണ്. ഈ പേര് വരാന്‍ കാരണം ജോധ്പൂരില്‍ ജലേബി കൊണ്ടുവന്ന വ്യക്തിയുടെ പേര് എന്ന നിലയ്ക്കാണ്. വളരെ നേരിയതാണ് മോട്ടു ജിലേബി. ഒട്ടും കട്ടിയുണ്ടാവില്ല. പക്ഷേ ക്രിസ്പിയായിരിക്കും. വളരെ ഫ്രഷാണിത്. മറ്റ് കളറുകളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ല.


Click it and Unblock the Notifications