Home / Photos
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
By Vaisakhan MK
ഇറ്റലി ഏറ്റവും വെറൈറ്റി ഫുഡുകളുടെ നാടാണ്. ഇന്ന് നമ്മുടെ മുന്നില്‍ കാണുന്ന പല അമേരിക്കന്‍ ഭക്ഷണങ്ങളും ഉത്ഭവിച്ചത് ഇറ്റലിയില്‍ നിന്നാണ്. അതുകൊണ്ട് യഥാര്‍ഥ ഫുഡുകള്‍ ഇറ്റാലിയന്‍ നിന്നാണ് വരുന്നതെന്ന് പറയാം. അത്തരത്തില്‍ കഴിക്കേണ്ട ചില ഫുഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
പിസ്സയാണ് ഇറ്റലിയിലെ ഏറ്റവും ഫേമസ് ഡിഷ്. പിസ്സാ നാപ്പോലെറ്റാന അതിലൊരു വെറൈറ്റിയാണ്. മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണിത്. ഇറ്റാലിയന്‍ പിസയ്ക്ക് നല്ല കട്ടിയുണ്ടാവും. ഇത് കഴിക്കുമ്പോള്‍ ഇലാസ്റ്റിക് പോലെ വലിയും. തക്കാളി, വിര്‍ജിന്‍ ഒലീവ് ഓയില്‍, തുളസി ഇല, മൊസറല്ല, എന്നിവയെല്ലാം ഇതിനൊപ്പം ചേര്‍ക്കും. നേപ്പിള്‍സിലെ പിസയാണ് ഏറ്റവും ടേസ്റ്റുള്ളത്.
2/5
Photo Credit: boldsky.com
Share
റിഗാടോണി അല്ല കാര്ബോനാര ഒരു സ്മാര്‍ട്ട് ഡിഷാണ്. ഇത് ട്യൂബിന്റെ ഷേപ്പുള്ള പാസ്തയാണ്. പെക്കോറിനോ ചീസ്, പോര്‍ക്ക് ചീക്ക്, ഓര്‍ഗാനിക് മുട്ടകള്‍, എന്നിവയാണ് ഈ ഡിഷില്‍ ചേര്‍ക്കുന്നത്. പ്രോട്ടീനുകളാല്‍ സമൃദ്ധമാണ് കാര്ബോനാര. സ്പഗറ്റികളില് ഏറ്റവും മികച്ചതും ഇത് തന്നെയാണ്.
3/5
Photo Credit: boldsky.com
Share
ലസാന്യ ഇന്ത്യയില്‍ അടക്കം പോപ്പുലറായ ഇറ്റാലിയന്‍ ഡിഷാണ്. ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും അനുയോജ്യമാണിത്. റാഗു, ബെച്ചാമെല് സോസ്, പാര്‍മിജിയാനോ ചീസ് എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുക. ചീരയോ തക്കാളിയോ ഇതില്‍ ചേര്‍ക്കും. ഹെവി ഡിഷായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
4/5
Photo Credit: boldsky.com
Share
സ്പഗറ്റി ബോലഗ്നീസ് അതുപോലെ മികച്ചൊരു ഇറ്റാലിയന്‍ ഡിഷാണ്. ടഗ്ലിയാടെല്ലെ അല്‍ റാഗു എന്നാണ് ഇതിന്റെ ഇറ്റാലിയന്‍ പേര്. ഇതൊരു പാസ്ത ഐറ്റമാണ്. പോര്‍ക്ക്, ബീഫ്, കാരറ്റ്, ടൊമാറ്റോ സോസ്, ഉള്ളി, റെഡ് വൈന്‍, കുറച്ച് പാര്‍മിജിയാനോ റെജിയാനോ ചീസും ഇതോടൊപ്പം ചേര്‍ക്കും. ആരും ഇഷ്ടപ്പെട്ട് പോകുന്ന രുചിയാണിത്.
5/5
Photo Credit: boldsky.com
Share
ടോര്ടെല്ലിന ഒരു ഹാന്‍ഡ് മെയ്ഡ് പാസ്തയാണ്. പോര്‍ക്ക്, മോര്‍ട്ടഡെല്ല സലാമി, ചീസ്, മുട്ട, നട്മെഗ്, എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുക. ഇറ്റലിയില്‍ പല നഗരങ്ങളും ഈ ഡിഷിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കാറുണ്ട്. മോഡേന, ബോളോഗ്ന, എമിലിയ എന്നീ ടൗണുകളാണ് ഇവയുടെ അവകാശവാദത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.


Click it and Unblock the Notifications