Home / Photos
രുചിയുടെ പെരുന്നാളാണ് ഹിമാചലില്‍: ടോപ് ടേസ്റ്റ് ഈ ഡിഷുകള്‍ക്ക്; കഴിക്കാന്‍ റെഡിയായിക്കോളൂ
By Vaisakhan MK
ഹിമാചല്‍ ഫുഡിന് അധികം ഫേമസല്ലാത്ത സംസ്ഥാനമാണ്. പക്ഷേ അത് പല ഡിഷുകളെയും പറ്റി ആളുകള്‍ക്ക് അറിയാത്തത് കൊണ്ടാണ്. വെറൈറ്റി ടേസ്റ്റുകള്‍ ധാരാളം ഇവിടെയുണ്ട്. ഒരിക്കലെങ്കിലും കഴിച്ചുനോക്കേണ്ടതാണ് ഈ ടേസ്റ്റി ഫുഡുകള്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
പഹാരി സിദ്ദുവാണ് ഹിമാചലിലെ പ്രശസ്തമായ ഒരു ഡിഷ്. സ്റ്റീം ചെയ്തെടുത്ത ബര്‍ഗറാണിത്. ഗോതമ്പ് പൊടി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക. നെയ്യോ, ബട്ടറോ ഉപയോഗിച്ച് ഇവ കഴിക്കാം. വാല്‍നട്ട് പേസ്റ്റെല്ലാം ചേര്‍ത്താണ് ഇതിന്റെ ബ്രെഡ് തയ്യാറാക്കുക. ദാല്‍, മട്ടന്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്താണ് ഇവ കഴിക്കാറുള്ളത്.
2/5
Photo Credit: boldsky.com
Share
പതന്തെ ഹിമാചലിലെ പോപ്പുലറായിട്ടുള്ള മറ്റൊരു വിഭവമാണ്. ഒരു പാന്‍കേക്ക് ആണെന്ന് ഇതിനെ വിളിക്കാം. ഗോതമ്പ് പൊടിയെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. ഈ പാന്‍കേക്ക് യോഗര്‍ട്ടും, ചട്നിയുമെല്ലാം ചേര്‍ത്താണ് വിളമ്പുക. നമ്മുടെ നാട്ടിലെ ദോശ പോലെ ഒരു വിഭവമാണിത്. കുറച്ച് ഇറച്ചിയോ പച്ചക്കറികളോ ഇതിന് സൈഡ് ഡിഷായി നല്‍കാറുണ്ട്.
3/5
Photo Credit: boldsky.com
Share
ഭാഗ്ജറിയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇതൊരു ബ്രെഡ്ഡാണ്. നമ്മള് രാവിലെ കഴിക്കുന്ന ചപ്പാത്തി ഒക്കെ പോലെ. ഗോതമ്പ് പൊടിയും, മസാലകളും ഒക്കെ ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ചെയ്യുക. ചട്നിയും അച്ചാറുമെല്ിലാം ഇതിന് സൈഡായി നല്‍കും. വൈകുന്നേരങ്ങളില്‍ നല്കാന് പറ്റിയ ലഘുഭക്ഷണമാണിത്.
4/5
Photo Credit: boldsky.com
Share
ധാം, വളരെം പ്രശസ്തമായ എന്നാല്‍ ഹിമാചലിലെ നാടന്‍ രുചിയാണ്. പയര്‍വര്‍ഗങ്ങളും അരിയും കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. ആഘോഷ ദിവസങ്ങളിലാണ് ഇവ ഉണ്ടാക്കാറുള്ളത്. യോഗര്‍ട്ടും അച്ചാറും ചേര്‍ത്താണ് ഇവ വിളമ്പാറുള്ളത്. ഈ വെജിറ്റേറിയന്‍ ഡിഷ് എത്ര കഴിച്ചാലും മതിയാവിലേല. ക്ഷേത്രങ്ങളില്‍ ഇത് പ്രസാദമായി നല്കാറുണ്ടായിരുന്നു എന്നും വിശ്വാസമുണ്ട്.
5/5
Photo Credit: boldsky.com
Share
ഇനിയുള്ളത് ഒരു പുലാവാണ്. ഇതിന്റെ പേരാണ് തുഡ്കിയ ഭാത്ത്. പക്ഷേ പുലാവ് പോലെയല്ല ഇത് ഉണ്ടാക്കുന്നത്. അരി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക. ഒപ്പം മസാല, പയര്‍, ഉരുളക്കിഴങ്ങ്, യോഗര്‍ട്ട്, ഉള്ളി, തക്കാളി, വെളുത്തുള്ളി, എന്നിവ സമം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ടേസ്റ്റിന്റെ കാര്യത്തില്‍ ഇത് വേറെ ലെവലാണ്.


Click it and Unblock the Notifications