Home / Photos
ഒരു വെറൈറ്റി പിടിച്ചാലോ? കങ്കാരു കറി കൂട്ടിയിട്ടുണ്ടോ? ഈ ഓസ്ട്രേലിയന്‍ ഫുഡുകള്‍ നമ്മളെ കൊതിയന്മാരാക്കും!!
By Vaisakhan MK
വിദേശ രാജ്യങ്ങളില്‍ പലയിടത്തും നല്ല ടേസ്റ്റി ഫുഡുകള്‍ കഴിക്കാന്‍ കിട്ടും. പക്ഷേ അതില്‍ സ്പെഷ്യല്‍ ഏത് രാജ്യമാണ്. കണ്ണുംപൂട്ടി പറയാം ഓസ്ട്രേലിയ ടേസ്റ്റി ഫുഡുകളുടെ സ്വര്‍ഗമാണെന്ന്. അത്തരത്തില്‍ കഴിക്കേണ്ടി വന്ന ഫുഡ് ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ടിം ടാം സ്ലാം ഒരു ഓസ്ട്രേലിയന്‍ ചോക്ലേറ്റ് ബിസ്കറ്റാണ്. രണ്ട് മാള്‍ട്ട് ബിസ്കറ്റില്‍ ചോക്ലേറ്റ് സോസ് ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ചോക്ലേറ്റുകള്‍ നിറഞ്ഞ് നില്ക്കുന്നു എന്നതാണ് ടിം ടാമിന്റെ പ്രത്യേകത. ഒരിക്കലെങ്കിലും ഇത് കഴിച്ചിരിക്കണം.
2/5
Photo Credit: boldsky.com
Share
ഓസ്ട്രേലിയ കങ്കാരുക്കള്‍ക്ക് പ്രശസ്തമാണ്. അതുപോലെ കങ്കാരു ഇറച്ചിയും ഫേമസാണ്. ഒദേശീയ മൃഗം കൂടിയാണിത്. അതുപോലെ ധാരാളം പേര് കഴിക്കുന്നതും ഈ ഇറച്ചിയാണ്. 20ാം നൂറ്റാണ്ടിന് ശേഷമാണ് കങ്കാരു ഇറച്ചി കഴിക്കാമെന്ന നിയമം കൊണ്ടുവന്നത്. ഇത് സാധാരണ ഇറച്ചിയേക്കാള്‍ ടേസ്റ്റിയാണ്. ധാരാളം പ്രോട്ടീനുകളും ഇതിലുണ്ട്.
3/5
Photo Credit: boldsky.com
Share
വെജമൈറ്റ് കഴിച്ചിട്ടുണ്ടോ? എങ്കില്‍ കഴിച്ചിരിക്കണം. ഇതൊരു അറിയപ്പെടുന്ന സ്പ്രെഡാണ്. ജാമോ ബട്ടറോ പോലെ ഉപയോഗിക്കാം. വല്ലാത്ത ടേസ്റ്റാണിതിന്. ഓസ്ട്രേലിയക്കാരില്‍ ആരും കഴിക്കാത്തവരായി ഉണ്ടാവില്ല. യീസ്റ്റ്, ഉള്ളി തോല്, മാള്‍ട്ട്, എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്.
4/5
Photo Credit: boldsky.com
Share
അന്‍സാക് ബിസ്കറ്റ് അതുപോലെ ടേസ്റ്റ് ഫുഡാണ്. മികച്ചൊരു ബിസ്കറ്റാണിത്. ഓസ്ട്രേലിയയില്‍ മാത്രമല്ല ന്യൂസിലന്‍ഡിലും ഫേമസാണിത്. അന്‍കാസ് ഡേ എന്ന ദിവസമാണ് ഇത് കൂടുതലായി കഴിക്കുക. ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ഓര്‍മയ്ക്കായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.
5/5
Photo Credit: boldsky.com
Share
ഫെയറി ബ്രെഡ് കുട്ടികളുടെ ഡിഷാണ്. ബ്രെഡിന് മുകളിലായി ധാരാളം ഡെക്കറേഷനുകള്‍ വെച്ചാണ് ഇവ ഉണ്ടാക്കുന്നത്. വെണ്ണയും, ജീരക മിഠായികളും, അങ്ങനെ കളര്‍ഫുളായിട്ടുള്ള പലതും ഇതിന് മുകളില്‍ ഫില്‍ ചെയ്തിട്ടുണ്ടാവും. അതാണ് ഫെയറി ബ്രെഡ് എന്ന് പേര് വരാന്‍ കാരണം.


Click it and Unblock the Notifications