Home / Photos
Food: ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ ഭക്ഷണം ഇന്ത്യയുടേത്: ആദ്യ 50 ല്‍ പോലും ഇല്ലാതെ ഗള്‍ഫ്
By Ajmal MK
2022-ലെ മികച്ച ഭക്ഷണങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ടേസ്റ്റ് അറ്റ്ലസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത് ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായുള്ള പ്രേക്ഷക വോട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ഇറ്റലിയുടെ ഭക്ഷണമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗ്രീസും സ്പെയിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
2/8
Photo Credit: oneindia
Share
ഇന്ത്യയ്ക്ക് 4.54 പോയിന്റാണ് ലഭിച്ചത്, രാജ്യത്തെ ഏറ്റവും മികച്ച റേറ്റുചെയ്ത ഭക്ഷണങ്ങളിൽ ഗരം മസാല, മലൈ, നെയ്യ്, ബട്ടർ ഗാർളിക് നാൻ, കീമ എന്നിവ ഉൾപ്പെടുന്നു. പട്ടികയിൽ ആകെ 460 ഇനങ്ങളുണ്ട്.
3/8
Photo Credit: oneindia
Share
കൂടാതെ, ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കുന്നതിനുള്ള മികച്ച റെസ്റ്റോറന്റുകൾ ശ്രീ താക്കർ ഭോജനലെ (മുംബൈ), കാരവല്ലി (ബെംഗളൂരു), ബുഖാറ (ന്യൂ ഡൽഹി), ദം പുഖ്ത് (ന്യൂ ഡൽഹി), കൊമോറിൻ (ഗുരുഗ്രാം) എന്നിവയും പട്ടികയില്‍ ഇടം പിടിച്ചു.
4/8
Photo Credit: oneindia
Share
ജപ്പാനാണ് പട്ടികയില്‍ നാലാമതായി ഇടം പിടിച്ചത്. 4.59 ആണ് ജാപ്പനീസ് പാചക രീതിക്ക് ലഭിച്ച പോയിന്റ്..
5/8
Photo Credit: oneindia
Share
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, തുർക്കിയെ, ഫ്രാൻസ്, പെറു എന്നിവയും മികച്ച പാചകരീതികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
6/8
Photo Credit: oneindia
Share
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചൈനീസ് പാചകരീതി, പട്ടികയിൽ 11-ാം സ്ഥാനത്താണ്.
7/8
Photo Credit: oneindia
Share
ബംഗ്ലാദേശാണ് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യം. 43-ാം സ്ഥാനത്തുള്ള രാജ്യത്തിന് 3.97 റേറ്റിങ്ങാണുള്ളത്.
8/8
Photo Credit: oneindia
Share
അതേസമയം പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളൊന്നുമില്ലെന്നത് ശ്രദ്ദേയമാണ്. ഇറാന്, സെർബിയ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications