Home / Photos
ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!
By Vaisakhan MK
കേരളം കാഴ്ച്ചകളുടെ മാത്രം നാടല്ല, നല്ല നാടന്‍ രുചികളുടെ കൂടി നാടാണ്. ഒരിക്കല്‍ കഴിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഫുഡ് ഐറ്റംസ് നമ്മുടെ നാട്ടിലുണ്ട്. അത്തരത്തില്‍ നമ്മള് സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
നമ്മുടെ പ്രിയ സദ്യ, അതുപോലെ കേരളത്തില്‍ വരുന്ന എല്ലാവരും കഴിക്കേണ്ട ഒന്നാണ്. കേരളത്തില്‍ പലയിടത്തും സദ്യയില്‍ പല സൈഡ് ഡിഷുകളും ഉള്‍പ്പെടുത്താറുണ്ട്. ആഘോഷ സമയത്താണ് നമ്മള് സദ്യ കഴിക്കാറുള്ളത്. വിവാഹം, വിഷു, ഓണം എന്നിവ സമയത്തൊക്കെ കഴിക്കാവുന്നതാണ്. പച്ചടി, കിച്ചഡി, പുളിശ്ശേരി, ഓലന്‍, സാമ്പാര്‍, പായസമൊക്കെ ചോറിനൊപ്പം ചേര്‍ത്ത് കഴിച്ചാ, ആ ദിവസം തന്നെ പിന്നൊന്നും വേണ്ടി വരില്ല.
2/5
Photo Credit: boldsky.com
Share
അപ്പം അഥവാ വെള്ളയപ്പം നമ്മുടെ പ്രിയഭക്ഷണമാണ്. തേങ്ങാപാലും, തേങ്ങാ വെള്ളവും ചേര്‍ത്തെല്ലാം ഇത് ഉണ്ടാക്കാം. കുറച്ച് യീസ്റ്റ് കൂടി ചേര്‍ത്താല്‍ നല്ല സോഫ്റ്റായിരിക്കും. ഇഷ്ടു അഥവാ സ്റ്റു ഇതിനൊപ്പം കഴിക്കാം. ചിക്കന്‍, മട്ടണ്‍, ബീഷ് സ്റ്റുവുകളും പരീക്ഷിക്കാം. അപ്പത്തിന് തേങ്ങാപാല്‍ ഒഴിച്ച ഏത് കറിയും സൂപ്പറാണ്.
3/5
Photo Credit: boldsky.com
Share
മത്തങ്ങാ എരിശ്ശേരി നമ്മുടെ പ്രിയ ഫുഡാണ്. ഉച്ചയ്ക്ക് ചിലര്‍ക്ക് ഊണിന് എരിശ്ശേരി നിര്‍ബന്ധമാണ്. എല്ലാ വീടുകളിലും ഈ കറി ഉണ്ടാക്കാനാണ് സാധ്യത. കുറച്ച് പഴുത്ത മത്തങ്ങ, മുളക്, ചിരകിയ തേങ്ങ, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ഊണിന് ഇത് ട്രൈ ചെയ്ത് നോക്കുക.
4/5
Photo Credit: boldsky.com
Share
ഇടിയപ്പം അഥവാ നൂല്‍പ്പുട്ട് കേരളത്തില്‍ വളരെ പ്രശസ്തമാണ്. നമ്മളെല്ലാം രാവിലെ കഴിക്കുന്നതുമാണ് ഇത്. ഇതൊരു അരിഭക്ഷണമാണ്. ഇടിയപ്പം മേക്കര്‍ സുലഭമായി നമ്മുടെ നാട്ടില്‍ കിട്ടും. അതുകൊണ്ട് ഉണ്ടാക്കാനും എളുപ്പമാണ്. തേങ്ങാപ്പാല്‍ ഒഴിച്ച കറിയാണ് ഇടിയപ്പത്തിന് ഏറ്റവും നല്ലത്. മറ്റ് കറികളും ഇതിനായി ഉപയോഗിക്കാം. എരിവുണ്ടെങ്കില്‍ നല്ലതാണ്.
5/5
Photo Credit: boldsky.com
Share
മലയാളികളുടെ പരമ്പരാഗത ഭക്ഷണമാണ് പുട്ടും കടലകറിയും. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ പുട്ട് നമ്മള് വീട്ടില്‍ ഉണ്ടാക്കും. പ്രഭാത ഭക്ഷണത്തില്‍ ഏറ്റവും പോപ്പുലര്‍ ഫുഡാണ് പുട്ട്. ആവിയിലാണ് ഇത് വേവിച്ചെടുക്കുക. തിരകി കൂടുതലുണ്ടെങ്കില്‍ അതിന് ടേസ്റ്റ് കൂടും. നല്ല പഴമുണ്ടെങ്കില്‍ ഇതിനൊപ്പം കഴിക്കാന്‍. കടല കറിയാണെങ്കില്‍ വേറെ ലെവലായിരിക്കും.


Click it and Unblock the Notifications