Home / Photos
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
By Vaisakhan MK
ഉത്തരേന്ത്യ പൊതുവേ നല്ല കിടിലന്‍ ടേസ്റ്റി ഫുഡുകള്‍ ലഭിക്കുന്ന സ്ഥലമാണ്. ബീഹാര്‍ പൂര്‍വാഞ്ചല്‍ മേഖല വെറൈറ്റി ടേസ്റ്റുകള്ക്ക് പേരുകേട്ട ഏരിയയാണ്. ധാരാളം ബീഹാറി ഫുഡുകളുണ്ട് നാക്കില്‍ വെള്ളമൂറിക്കാന്‍ ശേഷിയുള്ളത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ലിറ്റി ചോക്ക ബീഹാറിലെ വളരെ പോപ്പുലറായ ഡിഷാണ്. കടലമാവ്, ഗോതമ്പ് മാവ്, സാട്ടു എന്നിവ ചേര്‍ത്താണ് ലിറ്റി ചോക്കയുണ്ടാക്കുന്നത്. ഒപ്പം ധാന്യങ്ങളും, പയര്‍വര്‍ഗങ്ങളും ചേര്‍ക്കും.ഉരുളക്കിഴങ്ങും മസാലയുമെല്ലാം ചേര്‍ത്ത് ഗംഭീര ടേസ്റ്റിലാണ് ഇത് സെര്‍വ് ചെയ്യുക.
2/5
Photo Credit: boldsky.com
Share
ദാല്പൂരിയാണ് മറ്റൊരു ടേസ്റ്റി ഫുഡ്. ഇതൊരു മാരക ടേസ്റ്റുള്ള ബ്രെഡാണ്. മസാലയും, മാവും ചേര്‍ത്താണ് ദാല്പുരി ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങ് കറിക്കൊപ്പം ചേര്‍ത്താണ് ഇവ വിളമ്പുക. ഒരിക്കല്‍ കഴിച്ചാല്‍ പിന്നീട് നമ്മള് തേടിപിടിച്ച് കഴിക്കുന്ന വിഭവങ്ങളിലൊന്നാണിത്.
3/5
Photo Credit: boldsky.com
Share
ഖീര്‍ മഖ്നയാണ് അടുത്തയിനം. ഇതും മധുരമൂറുന്ന ഡിഷാണ്. പാലും നട്സും എല്ലാം ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ധാരാളം ഫൈബറും പ്രോട്ടീനും ഈ ഡിഷിലുണ്ട്. എപ്പോഴും നമുക്ക് കഴിക്കാന്‍ തോന്നുന്ന ഫുഡാണ് ഖീര്‍ മഖ്ന.
4/5
Photo Credit: boldsky.com
Share
സാട്ടു പറാത്ത അതുപോലെ വളരെ പ്രശസ്ത ഡിഷാണ്. ഇത് കടലമാവും, ഗോതമ്പ് മാവും കൊണ്ടുണ്ടാക്കുന്നതാണ്. സാട്ടു എന്നാല്‍ ധാന്യങ്ങളുടെയും, പയറുവര്‍ഗങ്ങളുടെയും പൊടികള്‍ ചേര്‍ന്ന മിശ്രിതമാണ്. ഇത് മസാലയെല്ലാം ചേര്‍ത്താണ് സട്ടു പറാത്തയുണ്ടാക്കുന്നത്. തക്കാളി ചട്നിക്കൊപ്പമാണ് ഇത് കഴിക്കേണ്ടത്.
5/5
Photo Credit: boldsky.com
Share
കാജ, ബീഹാറിലെ അതിപ്രശസ്തമായ മധുരമേറിയ ഡെസ്സേര്‍ട്ടാണ്. ധാന്യങ്ങള്‍, നെയ്യ്, ഷുഗര്‍ സിറപ്പ് എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ക്രഞ്ചിയായിട്ടുള്ള പേസ്ട്രിയായി ഇതനെ കാണാം. പ്രധാനമായും ഉത്സവ സീസണുകളിലാണ് ഇത് ബീഹാറിലെ വീടുകളില്‍ വിളമ്പുക.


Click it and Unblock the Notifications