Home / Photos
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
By Vaisakhan MK
വിശന്നിരിക്കുകയാണോ, അപ്പോള്‍ എന്ത് കിട്ടിയാലും തിന്നാമെന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് ഉറപ്പായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. വയറ് നിറയുക മാത്രമല്ല, എക്കാലവും ആ ഭക്ഷണത്തെ നിങ്ങള്‍ മറക്കുകയുമില്ല. അത് ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
റോഗന്‍ ജോഷ് ഒടുക്കത്തെ ടേസ്റ്റുള്ള ഒരു കറിയാണ്. മസാലയും കുറച്ച് ഏരിവുമെല്ലാം ചേര്‍ന്ന കറിയാണിത്. ബ്രെഡ് ഐറ്റംസ് ഇതിനൊപ്പം ട്രൈ ചെയ്യാം. ബ്രേക്ക്ഫാസ്റ്റിനോ, അത്താഴത്തിനോ ഇവ നമുക്ക് കഴിക്കാം. ഇതൊരു പേര്‍ഷ്യന്‍ ഭക്ഷണമാണ്. റോഗന്‍ എന്ന് പറഞ്ഞാല്‍ നെയ്യ് എന്നാണ് അര്‍ത്ഥം. ജോഷ് എന്ന് പറഞ്ഞാല്‍ കനത്ത ചൂട് എന്നും അര്‍ഥമാക്കുന്നു.
2/7
Photo Credit: boldsky.com
Share
വിശന്നിരിക്കുമ്പോള്‍ ചോറും കൂട്ടി ഒരു പിടി പിടിക്കാന്‍ നല്ലത് വിന്താലുവാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിക്കേണ്ട ഗോവന്‍ സ്റ്റൈല്‍ കറിയാണിത്. പോര്‍ച്ചുഗലില്‍ നിന്നാണ് ഇവയുടെ ഉത്ഭവം. കുരുമുളകും, ഏലയ്ക്ക്, മുളക്, എന്നിവയെല്ലാം സ്വാദിനായി ഈ കറിക്കൊപ്പം ചേര്‍ക്കുന്നതാണ്.
3/7
Photo Credit: boldsky.com
Share
കോര്മയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്ന് കഴിച്ചുനോക്കണം. പേര്‍ഷ്യന്‍ വിഭവമാണ് ഇത്. ചിക്കനോ മട്ടണോ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുക. ബീഫും, പനീറും, പലയിടങ്ങളിലും കോര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. തൈരും സോസിന് കട്ടി കൂട്ടാനായി ഉപയോഗിക്കാറുണ്ട്.
4/7
Photo Credit: boldsky.com
Share
ലോകത്തെല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഡിഷാണ് ബിരിയാണി. ഇറാനില്‍ നിന്നാണ് ബിരിയാണി ലോകത്തെല്ലായിടത്തേക്കും എത്തിയതെന്നാണ് കരുതുന്നത്. ചിക്കന്‍, മട്ടണ്‍, ഫിഷ്, ബീഫ്, വെജ്, അങ്ങനെ ബിരിയാണി വെറൈറ്റി നീളുന്നുണ്ട്. ഹൈദരാബാദ്, മലബാര്‍ ബിരിയാണിയൊക്കെ ലോകപ്രശസ്തമാണ്. മരണ വിശപ്പുണ്ടെങ്കില്‍ ഒരു ബിരിയാണി കഴിച്ചാല്‍ ആ വിശപ്പ് അങ്ങ് മാറിക്കോളും.
5/7
Photo Credit: boldsky.com
Share
പലക്ക് പനീര്‍ റോട്ടിക്കൊപ്പം കഴിക്കാനാണ് നല്ലത്. ചീര കൊണ്ടുള്ള കറിയാണിത്. ഒപ്പം പനീറും കാണും. ഇത് ക്യൂബ് രൂപത്തില്‍ ഈ കറിയില്‍ ഉണ്ടാവും. വെണ്ണ, ക്രീം, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം പലക്ക് പനീറില്‍ ചേര്‍ക്കും. എല്ലാം സ്വാദ് വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പഞ്ചാബി ഡിഷ് ഇഷ്ടപ്പെടും.
6/7
Photo Credit: boldsky.com
Share
വെജ് മുതല്‍ നോണ്‍ വെജ് ആളുകളുടെ വരെ പ്രിയ ഭക്ഷണമാണ് മസാല ദോശ. വൈകുന്നേരങ്ങളില്‍ കഴിക്കാന്‍ നല്ലത് മസാല ദോശയാണ്. സാമ്പാറും, ചട്നിയുമൊക്കെ ഇതിനൊപ്പം കിട്ടും. ഇതൊരു ബ്രാഹ്മണ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. മൈസൂരു മേഖലയിലെ പ്രധാന ഡിഷായിട്ടാണ് മസാല ദോശ പ്രശസ്തമായത്.
7/7
Photo Credit: boldsky.com
Share
വിവിധ തരം കറികള്‍ പോലെ അതിനൊപ്പം കഴിക്കാനുള്ള ബ്രെഡുകള്‍ വളരെ പ്രധാനമാണ്. പല തരത്തിലുള്ള ബ്രെഡുകള്‍ ഇന്ത്യയിലുണ്ട്. ബട്ടര്‍ നാന്, റോട്ടി, പറന്ത, പൊറോട്ട, ചപ്പാത്തി, എന്നിവയെല്ലാം അതില്‍ വരും. ഇതെല്ലാം സൗകര്യം പോലെ കഴിച്ച് നോക്കാവുന്നതാണ്.


Click it and Unblock the Notifications