Home / Photos
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്നാക്സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
By Vaisakhan MK
വെറൈറ്റി ഭക്ഷണം പലര്‍ക്കും പ്രിയപ്പെട്ടതാണ്. പലയിടത്തും നമ്മള് അത്തരം ഭക്ഷണങ്ങള്‍ തേടി പിടിച്ച് കഴിക്കാറുണ്ട്. ഒരു യാത്രയില്‍ കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ചില ഫുഡ് ഐറ്റംസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
സാന്ഡ്വിച്ചുകള് നമുക്കെല്ലാം ഇഷ്ടമാണ്. ബൈക്ക് യാത്രയില്‍ ബൈറ്റ്സായി ഇവയെ ഉപയോഗിക്കാം. മികച്ച ബ്രെഡുകള്‍ സാന്ഡ്വിച്ചില് ഉണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. വെജറ്റബിള്‍ സാന്ഡ്വിച്ചാണ് ഏറ്റവും നല്ലത്.
2/7
Photo Credit: boldsky.com
Share
അമരന്ത് ചിക്കി അഥവാ കടല മിഠായി നല്ലൊരു സ്നാക്കാണ്. യാത്രയില്‍ ചുമ്മാ കഴിച്ചുപോകാന്‍ ഒടുക്കത്തെ ടേസ്റ്റാണ് ഇതിന്. പ്രോട്ടീനും ഫൈബറുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കും. ധാരാളം കലോറികള്‍ ഇതിലുണ്ട്.
3/7
Photo Credit: boldsky.com
Share
റോസ്റ്റഡ് മക്കാന അഥവാ ഫോക്സ് നട്സ് മികച്ചൊരു സ്നാക്ക് ആണ്. ചെറിയൊരു ബൈക്ക് യാത്രയില്‍ ഇത് ട്രൈ ചെയ്ത് നോക്കാം. ധാരാളം പ്രോട്ടീനുകള്‍ മക്കാനയിലുണ്ട്. അതുകൊണ്ട് യാത്രയില്‍ അസ്വസ്ഥതകളൊന്നും ഉണ്ടാവില്ല.
4/7
Photo Credit: boldsky.com
Share
പഴങ്ങള്‍ യാത്രയ്ക്കിടയില്‍ കഴിക്കാന്‍ ബെസ്റ്റാണ്. ഏത് പഴവും കഴിക്കാം. പോഷകങ്ങള്‍ മാത്രമല്ല, പെട്ടെന്ന് ദഹനത്തിനും ഇത് സഹായിക്കും. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും പഴങ്ങളെ കൊണ്ടാകും. ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിച്ചാല്‍ വിശപ്പിനെ ദീര്‍ഘനേരം തടഞ്ഞ് നിര്‍ത്താം
5/7
Photo Credit: boldsky.com
Share
വറുത്ത കടല അഥവാ റോസ്റ്റഡ് ചിക്പീസ് മികച്ചൊരു ഫുഡ് ഓപ്ഷനാണ്. പോഷകാഹാരം കൂടിയാണിത്. പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, ഫോലേറ്റ്, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
6/7
Photo Credit: boldsky.com
Share
പച്ചക്കറികളും ഒപ്പം നല്ലൊരു മയോണൈസും ചേര്‍ത്ത് കഴിച്ചാല്‍ കിടിലനാണ്. ബ്രോക്കോളി അടക്കമുള്ളവ ഇതിനായി ഉപയോഗിക്കാം. ആരോഗ്യത്തിനും നല്ലതാണിത്. വിറ്റാമിനുകളും പ്രോട്ടീനുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ലൊരു ലഞ്ച് കൂടിയാണിത്.
7/7
Photo Credit: boldsky.com
Share
മോര്, സംഭാരം, എന്നിവ യാത്രയില്‍ കഴിക്കാവുന്നതാണ്. എനര്‍ജി ഡ്രിങ്കുകളായ പെപ്സി, ഷുഗറി ഐറ്റംസ്, എന്നിവയ്ക്കെല്ലാം പകരം മോര് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരിക്കലും നിങ്ങള്‍ക്ക് ക്ഷീണം തോന്നില്ല. ഇതില്‍ പ്രോട്ടീനും, കാല്‍ഷ്യവും ധാരാളമുണ്ട്.


Click it and Unblock the Notifications